Breaking News

മോഹൻലാലിനെ ആദരിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നു, 2004ല്‍ തനിക്ക് ഫാല്‍ക്കെ അവാർഡ് ലഭിച്ചപ്പോള്‍ ആദരിക്കാൻ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണൻ.

Spread the love

തിരുവനന്തപുരം : ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ച നടൻ മോഹൻലാലിനെ ആദരിക്കാൻ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ‘മലയാളം വാനോളം ലാല്‍സലാം’ പരിപാടിയെ അഭിനന്ദിച്ച്‌ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ.

മോഹൻലാലിനെ ആദരിക്കാൻ മനസു കാണിച്ച സർക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ പറഞ്ഞു. . രണ്ട് ദശാബ്ദം മുമ്ബ് തനിക്ക് ഫാല്‍ക്കെ പുരസ്‌കാരം ലഭിക്കുമ്ബോള്‍ ഇതുപോലുള്ള ആഘോഷങ്ങളോ ജനങ്ങള്‍ പങ്കെടുക്കുന്ന പരിപാടികളോ ആദരവ് പ്രകടിപ്പിക്കലോ ഉണ്ടായിരുന്നില്ലെന്ന് അടൂർ ചൂണ്ടിക്കാണിച്ചു.

മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ എനിക്ക് ഇനിയും അവസരം ലഭിച്ചിട്ടില്ലെന്ന് അടൂർ പറഞ്ഞു. പക്ഷേ, മോഹൻലാലിന്റെ കഴിവുകളെപ്പറ്റി അങ്ങേയറ്റം അഭിമാനിക്കുകയും ആദരവ് നല്‍കുകയും ചെയ്യുന്ന ആളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫാ മോഹൻലാലിന് മികച്ച നടനുള്ള ആദ്യത്തെ ദേശീയ അവാർഡ് ലഭിക്കുമ്ബോള്‍ അവാർഡ് നിശ്ചയിച്ച ജൂറിയുടെ അദ്ധ്യക്ഷൻ ഞാനായിരുന്നു. അതില്‍ തനിക്ക് അഭിമാനവും സന്തോഷവുമുണ്ട്. ഓരോ മലയാളികളുടെയും പ്രതിബിംബം മോഹൻലാലില്‍ കാണാം. അതുകൊണ്ടാണ് അദ്ദേഹം എല്ലാവരുടെയും സ്‌നേഹപാത്രമായത്. ഇനിയും ദശാബ്ദങ്ങള്‍ നീളുന്ന അഭിനയജീവിതം മോഹൻലാലിന് ആശംസിക്കുന്നതായും അടൂർ പറഞ്ഞു.

You cannot copy content of this page