അമേരിക്കയിലെ ന്യൂയോർക്കിന്റെ ക്യാപിറ്റൽ ആയ ആൽബനിയിലെ ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ആയി ജിജി കിളിയാങ്കരയെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് മൃദുല മണികണ്ഠൻ, സെക്രട്ടറി മെറിൻ ജോസ്, ട്രെഷർ സന്ദനു നായർ എന്നിവരാണ്.

സെനോ ജോസഫ്, ശ്രുതി ബിനൂപ്, അലൻ മുരിക്കൻ, ശ്വേത ജോസ്, ബിജിത്ത് കുമാർ എന്നിവരാണ് കമ്മിറ്റി മെംബേർസ്.
അസോസിയേഷൻ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ എല്ലാവരും ആയിട്ടു സഹകരിച്ചു പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ക്രിസ്മസ് കരോളിംഗ് തുടങ്ങുവാൻ ഉള്ള മീറ്റിംഗുകൾ തുടങ്ങി എന്നും, കുട്ടികളുടെ ഒരു മീറ്റിംഗ് ഉടൻ തന്നെ കൂടുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.
ജനുവരി 17നു ക്രിസ്തുമസ് ന്യൂ ഇയർ സെലിബ്രേഷൻ ആൽബനിയിലെ ജർമൻ അമേരിക്കൻ ക്ലബ്ബിൽ വച്ച് നടക്കും.
ജിജി കിളിയങ്കര ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ്ബിന്റെ നാഷണൽ സെക്രട്ടറി ആയും, സിറോ മലബാർ ചർച്ചിന്റെ പ്രസിഡന്റ് ആയും. ക്യാപിറ്റൽ റീജിയൻ chamber ഓഫ് ബിസിനസ്സ് പ്രസിഡന്റ് ആയും. ന്യൂയോർക് സ്റ്റേറ്റ് Prisoninte senior recruiting officer ആയിട്ടും പ്രവർത്തിക്കുന്നു.
കേരള വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തിളങ്ങി നിന്നിരുന്നു. ദേവമാത കോളേജ് യൂണിയൻ ചെയർമാനും കേരള കോൺഗ്രസ്സിന്റെ കരുത്തുറ്റ നേതാവും ആയിരുന്നു. ഇപ്പോൾ പ്രവാസി കേരള കോൺഗ്രസ്സിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്നു.
