Breaking News

യാത്രക്കാരെ പ്രതിസന്ധിയിലാക്കി വീണ്ടും സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്

Spread the love

മസ്‌കത്ത്: മസ്‌കത്ത്-കണ്ണൂർ സെക്ടറില്‍ വീണ്ടും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്‌സ്പ്രസ്. ഇന്ന് (ശനി) രാവിലെ 6.45ന്​ കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 8.45ന് മസ്‌കത്തിൽ എത്തേണ്ട ഐ എക്‌സ് 0713 വിമാനവും മസ്‌കത്തിൽ നിന്ന് രാവിലെ 9.45ന് പുറപ്പെട്ട് ഉച്ച കഴിഞ്ഞ് 2.40ന് കണ്ണൂരിൽ എത്തേണ്ട ഐ എക്‌സ് 0714 വിമാനവുമാണ് റദ്ദാക്കിയിരിക്കുന്നത്.
സർവീസ് റദ്ദാക്കുന്നതായി അറിയിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർക്ക് സന്ദേശം നൽകിയിരുന്നു. വെള്ളിയാഴ്ച മസ്കത്ത്​-കോഴിക്കോട്ട്​ റൂട്ടിലും ബുധനാഴ്​ച കോഴിക്കോട്​, കണ്ണൂർ റൂട്ടിലും ചൊവ്വാഴ്ച തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്കുമുള്ള സർവിസുകളും ഒഴിവാക്കിയിരുന്നു. ഒരാഴ്ചക്കിടെ പത്തില്‍ അധികം സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയത്.

You cannot copy content of this page