Breaking News

ശബരിമല സ്വര്‍ണ്ണക്കൊള്ള; ഡി സുധീഷ് കുമാറിന് ഇ ഡി നോട്ടീസ്

Spread the love

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. സ്വര്‍ണ്ണക്കൊള്ളയില്‍ നിന്നും സുധീഷ് കുമാറിന് സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുക.സ്വര്‍ണ്ണക്കൊള്ളയില്‍ നടന്‍ ജയറാം, ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീ, ഇടനിലക്കാരന്‍ കല്‍പേഷ്, എന്നിവര്‍ക്കും കഴിഞ്ഞദിവസം ഇ ഡി നോട്ടീസ് അയച്ചിരുന്നു. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിട്ടുണ്ടോയെന്നതില്‍ വ്യക്തതവരുത്തുന്നതിനായി ജയറാമിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. സ്വര്‍ണ്ണക്കൊള്ളയില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോയെന്ന് അറിയാനാണ് ജയശ്രീയെയും കല്‍പേഷിനെയും വിളിപ്പിച്ചത്.എസ്‌ഐടി കേസില്‍ സുധീര്‍ കുമാറിന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ജയശ്രീക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നാണ് സുപ്രീംകോടതിയെ എസ്‌ഐടി അറിയിച്ചത്. ജയശ്രീ ബോര്‍ഡ് തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും ജയശ്രീയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്നും എസ്‌ഐടി കോടതിയെ അറിയിച്ചത്.ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണ്ണപ്പാളികള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് വേര്‍തിരിച്ച സ്വര്‍ണ്ണം ഇടനിലക്കാരനായ കല്‍പേഷ് വഴിയാണ് ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ ഗോവര്‍ധന് കൈമാറിയത്. ഇതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും കല്‍പ്പേഷും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്ന സംശയത്തിലാണ് ഇ ഡി. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് കല്‍പേഷിനെ വിളിച്ചുവരുത്തിയത്. നേരത്തെ കല്‍പേഷിനെ എസ് ഐ ടി സംഘം ചോദ്യം ചെയ്തിരുന്നു. കല്‍പ്പേഷിനെ സാക്ഷിയാക്കാന്‍ എസ് ഐ ടി നീക്കം നടത്തുന്നതിനിടയിലാണ് ഇ ഡി യുടെ ചോദ്യം ചെയ്യല്‍.

You cannot copy content of this page