സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. 12 ജില്ലകളിലും അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 10 ജില്ലകളിൽ യെല്ലോ അലർട്ടും ആണ് നൽകിയിരിക്കുന്നത്. മലപ്പുറം, കണ്ണൂർ, ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ ആണ് യെല്ലോ അലേർട്ട്.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിലും കന്യാകുമാരി ലക്ഷദ്വീപ് തീര മേഖലകളിലും ശക്തമായ തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെയും ഉയർന്ന തിരമാലയുടെയും സാദ്ധ്യത കണക്കാക്കി തിരുവനന്തപുരം കൊല്ലം ജില്ലകളിലെ തീരദേശ മേഖലയിൽ റെഡ് അലർട്ട് തുടരുകയാണ്. തിരുവനന്തപുരം പൂന്തുറ തീരത്ത് ഇന്നലെ ശക്തമായ കടൽക്ഷോഭം അനുഭവപ്പെട്ടിരുന്നു ഇതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ പൊഴിയൂർ മുതൽ അഞ്ചുതെങ്ങ് വരെയും കൊല്ലം ജില്ലയിലെ ഇരവിപുരം മുതൽ ആലപ്പാട് വരെയും പ്രത്യേക ജാഗ്രത തുടരുകയാണ്.

You cannot copy content of this page