ഓൺലൈനിലൂടെ വാങ്ങിയ ചുരിദാർ മാറ്റി നൽകിയില്ല; കൊച്ചിയിൽ വ്യാപാരിക്ക് പിഴ ചുമത്തിയത് 9,395 രൂപ

Spread the love

കൊച്ചി: ഓൺലൈനിലൂടെ വാങ്ങിയ ചുരിദാർ മാറ്റി നൽകാത്തതിന് വസ്ത്രവ്യാപാരിക്ക് 9,395 രൂപ പിഴ. ഇഹ ഡിസൈൻസ് ബ്രൈഡൽ സ്റ്റുഡിയോ എന്ന സ്ഥാപനത്തിനെതിരേയാണ് പരാതി. എറണാകുളം ഇടപ്പള്ളി സ്വദേശി കെ.ജി. ലിസയാണ് പരാതിക്കാരി. എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റേതാണ് ഉത്തരവ്.

അധ്യാപികയായ പരാതിക്കാരി 1,395 രൂപയ്ക്കാണ് ചുരിദാറിന് ഓൺലൈനിൽ ഓർഡർ നൽകിയത്. ഓർഡർ നൽകിയ ഉടനെതന്നെ ഉത്പന്നത്തിന്റെ നിറം മാറ്റണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, നിറംമാറ്റം സാധ്യമല്ലെന്ന് എതിർകക്ഷി അറിയിച്ചു. ഓർഡർ റദ്ദാക്കാൻ ശ്രമിച്ചെങ്കിലും എതിർകക്ഷി അനുവദിച്ചില്ല. ഉത്പന്നം തപാലിൽ അയച്ചുവെന്നാണ് എതിർകക്ഷി അറിയിച്ചത്. തപാൽ രേഖകൾ പ്രകാരം അത് തെറ്റാണെന്ന് പരാതിക്കാരി കമ്മിഷനിൽ ബോധിപ്പിച്ചു.

തപാലിൽ ലഭിച്ച ഉത്പന്നം പരാതിക്കാരിയുടെ അളവിലല്ലെന്ന് മനസ്സിലായതിനെ തുടർന്ന് അത് മടക്കി നൽകാൻ ശ്രമിച്ചെങ്കിലും അതും സ്വീകരിച്ചില്ല. തുക റീഫണ്ട് ചെയ്യാനും തയ്യാറായില്ല. വിറ്റ ഉത്പന്നം മാറ്റി നൽകുകയോ തിരിച്ചെടുക്കുകയോ ചെയ്യില്ലെന്നത് ശരിയായ നടപടിയല്ലെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് ചൂണ്ടിക്കാട്ടി.

You cannot copy content of this page