പത്തനംതിട്ട : മറ്റു പല മണ്ഡലങ്ങളിലും ഉമ്മൻ ചാണ്ടിയുടെ മകൾ പ്രചാരണത്തിന് ഇറങ്ങുമ്പോഴും, ഉമ്മൻ ചാണ്ടിയുടെ അടുത്ത ആളായിരുന്ന ആന്റോ ആന്റണി ക്ക് വേണ്ടി അച്ചു ഉമ്മൻ പ്രചാരണത്തിന് ഇറങ്ങുകയില്ല എന്ന് അവർ വ്യക്തമാക്കിയതായി ഒരു മലയാളം മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തന്റെ ബാല്യം മുതലേ ഉള്ള സുഹൃത്ത് ആണ് അനിൽ എന്നും മറക്കാൻ കഴിയില്ല എന്നുമാണ് പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട മറ്റു ചില വിഷയങ്ങൾ ആണ് ഇതിന്റെ പിന്നിൽ എന്ന് പറയുന്നവരുമുണ്ട്. അദ്ദേഹത്തിന്റെ ചികിത്സ യുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണ് ഇവർ ചൂണ്ടി കാണിക്കുന്നത്.
എന്നാൽ ഈ വാർത്ത കണ്ട നിമിഷം മുതൽ കോൺഗ്രസ് സൈബർ പുലികൾ അവർക്കെതിരെ വ്യക്തി ഹത്യ ആരംഭിച്ചു കഴിഞ്ഞു. അവരുടെ ചാട്ടം ബിജെപി യിലേക്ക് ആണെന്ന് ആണ് ഇവർ പറഞ്ഞു വെക്കുന്നത്. ക്രൂരമായ വ്യക്തി ഹത്യ ആണ് കോൺഗ്രസ്സ് സൈബർ നേതാക്കൾ ചെയ്തു കൊണ്ടിരിക്കുന്നത്.
ചാണ്ടി ഉമ്മനും നിലവിൽ പത്തനംതിട്ട മണ്ഡലത്തിൽ പ്രചരണം നടത്താൻ തയ്യറായിട്ടില്ല. കുട്ടിക്കാലം മുതൽ ഉള്ള ബന്ധം നശിപ്പിച്ചു കളയാൻ താല്പര്യം ഇല്ല എന്നാണ് നിലപാട് എന്നറിയാൻ സാധിക്കുന്നു.
കിട്ടിയ അവസരം മുതലാക്കാൻ ബിജെപി യും രംഗത്ത് ഇറങ്ങിയിട്ടുണ്ട്.