അൻസാരി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്​മോർട്ടം റിപ്പോർട്ട്

Spread the love

ലക്‌നൗ∙ ഉത്തര്‍പ്രദേശില്‍ ജയിലില്‍നിന്ന് അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച മുന്‍ എംഎല്‍എയും ഗുണ്ടാത്തലവനുമായ മുക്താര്‍ അന്‍സാരി മരിച്ചതില്‍ ദുരൂഹത ആരോപിച്ച് കുടുംബം. 2005 മുതല്‍ പഞ്ചാബിലും യുപിയിലും ജയിലിലായിരുന്ന അന്‍സാരിക്ക് ജയിലിനുള്ളില്‍വച്ച് വിഷം കൊടുത്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം. വിഷമുള്ള വസ്തു ജയിലിനുള്ളില്‍ വച്ച് തനിക്കു നല്‍കിയതായി അന്‍സാരി പറഞ്ഞിരുന്നുവെന്ന് സഹോദരന്‍ അഫ്‌സല്‍ അന്‍സാരി പറഞ്ഞു. രണ്ടു തവണ ഇതു സംഭവിച്ചിരുന്നു. 40 ദിവസം മുന്‍പും വിഷം നല്‍കി. പിന്നീട് മാര്‍ച്ച് 19-നും വിഷം അടങ്ങിയ വസ്തുക്കള്‍ നല്‍കി. ഇതോടെയാണ് അദ്ദേഹത്തിന്റെ അവസ്ഥ വഷളായത് – അഫ്‌സല്‍ പറഞ്ഞു. അന്‍സാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് ബാന്ദ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കും. പിതാവിന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയെന്ന് അന്‍സാരിയുടെ മകന്‍ ഉമറും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കും. മാര്‍ച്ച് 19-ന് അത്താഴത്തിലാണു വിഷം കലര്‍ത്തി നല്‍കിയത്. കോടതിയെ സമീപിക്കും. നിയമത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. – ഉമര്‍ വ്യക്തമാക്കി. ബാന്ദ ജയിലില്‍ മുക്താര്‍ അന്‍സാരിയുടെ ജീവനു ഭീഷണിയുണ്ടെന്നും വിഷം കലര്‍ന്ന ഭക്ഷണം നല്‍കിയെന്നും ഈ മാസം ആദ്യം അന്‍സാരിയുടെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. അന്‍സാരിയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി, ബിഎസ്പി നേതാവ് മായാവതി തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. അന്‍സാരിയുടെ മരണത്തിനു പിന്നാലെ ജയിലില്‍ സുരക്ഷ കര്‍ശനമാക്കി. ബാന്ദ, മൗ, ഗാസിപുര്‍, വാരണാസി തുടജ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ഛര്‍�

You cannot copy content of this page