Breaking News

കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല്; അട്ടിമറി സാധ്യത പരിശോധിക്കുന്നു

Spread the love

കൊച്ചി: കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല്. പച്ചാളം പാലത്തിന് സമീപമാണ് ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തിയത്. റെയില്‍വേ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അട്ടിമറി ശ്രമമാണോ എന്ന് പരിശോധിക്കുന്നുണ്ട്.

ട്രാക്കിന്റെ മധ്യഭാഗത്താണ് ആട്ടുകല്ല് കണ്ടെത്തിയത്. മൈസുരു- കൊച്ചുവേളി ട്രെയിന്‍ ഈ വഴി കടന്നുപോകുന്നതിനിടെ ലോക്കോ പൈലറ്റാണ് ട്രാക്കില്‍ ആട്ടുകല്ല് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിവെച്ച് റെയില്‍വേ സ്റ്റേഷനിലും പൊലീസിലും വിവരമറിയിച്ചു.

ആട്ടുകല്ല് താല്‍ക്കാലികമായി ട്രാക്കില്‍ നിന്ന് സമീപത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. നേരത്തെ താഴെ കിടന്നിരുന്ന ആട്ടുകല്ല് ജീപ്പിലെത്തിയ ആളുകള്‍ ട്രാക്കില്‍ കൊണ്ടിടുകയായിരുന്നുവെന്നാണ് പ്രദേശവാസി പറയുന്നത്. രാത്രി രണ്ടുമണിയോടെ കമ്പിപ്പാര വലിച്ചുകൊണ്ടുവരുന്നതിന്റെയും ഗേറ്റില്‍ അടിക്കുന്നതിന്റെയും ശബ്ദം കേട്ടിരുന്നുവെന്നും അവര്‍ പറയുന്നു.

You cannot copy content of this page