ചെന്നൈ ∙ പ്രശസ്ത തമിഴ് സിനിമാ നടൻ ഡാനിയേൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ കോട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ സീരയിലിലൂടെയാണ് ബാലാജിയുടെ അഭിനയജീവിതത്തിന്റെ തുടക്കം.തമിഴിലെ സൂപ്പർ ഹിറ്റ് സീരിയൽ ചിത്തിയിലാണ് ആദ്യമായി വേഷമിട്ടത്. ഡാനിയേൽ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. 2002-ലെ തമിഴ് റൊമാന്റിക് ഡ്രാമ ഏപ്രിൽ മാസത്തിൽ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ജീവിതത്തിന്റെ തുടക്കം. കമൽഹാസന്റെ വേട്ടയാട് വിളയാട്, സൂര്യയുടെ കാക്ക കാക്ക, ധനുഷിന്റെ വട ചെന്നൈ, തുടങ്ങിയ സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ ലഭിച്ചിരുന്നു
Useful Links
Latest Posts
- ശബരിമല സ്വര്‍ണക്കൊളള കേസ്; മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയെ ചോദ്യംചെയ്യും
- സിബിൽ സ്കോറിൽ ആശങ്ക ഒഴിയുന്നു; ക്രെഡിറ്റ് സ്കോർ അപ്ഡേഷൻ മാസത്തിൽ നാല് തവണയാക്കാൻ തീരുമാനം
- തദ്ദേശ തെരഞ്ഞെടുപ്പ്: കേരളത്തിലെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ടെടുപ്പ് ദിനങ്ങളിൽ അവധി നല്‍കണമെന്ന് ആവശ്യം
- കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല്; അട്ടിമറി സാധ്യത പരിശോധിക്കുന്നു
- തൊട്ടാൽ പൊള്ളും മണ്ണെണ്ണ; സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം, ആറ് മാസത്തിനിടെ ഉയർന്നത് 13 രൂപ
