Breaking News

ഒൻപതാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

Spread the love

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒൻപതാം ഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. മൊത്തം അഞ്ച് സീറ്റുകളിലാണ് ഇന്ന് സ്ഥാനാ‌ർഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കർണ്ണാടകത്തിലെ മൂന്ന് സീറ്റുകളിലും രാജസ്ഥാനിലെ രണ്ട് സീറ്റുകളിലുമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. രാജസ്ഥാനിൽ നേരത്തെ പ്രഖ്യാപിച്ച രണ്ട് സ്ഥനാ‌ർഥികളെ പിൻവലിച്ചാണ് പുതിയ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. രാജസ്ഥാൻ മുൻ സ്പീക്കർ സി പി ജോഷി, ദാമോദർ ഗുജ്ജർ എന്നിവരാണ് പുതിയ സ്ഥാനാർത്ഥികൾ.രാജ് സമ്മന്ദ് ലോക്സഭ സീറ്റിൽ ആദ്യം സ്ഥാനാ‌ർഥിയായി പ്രഖ്യാപിച്ചിരുന്നത് സുദർശൻ റാവത്തിനെയായിരുന്നു. എന്നാൽ മത്സരിക്കാനില്ലെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചതോടെയാണ് പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ തോറ്റ തനിക്ക് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ലെന്നാണ് സുദർശൻ റാവത്ത് നേതൃത്വത്തെ അറിയിച്ചത്. ഇതോടെ ആ സീറ്റ് ദാമോദർ ഗുജ്ജറിന് നൽകാൻ തീരുമാനിക്കുകയായിരുന്നു.

You cannot copy content of this page