Breaking News

ഇത് ഇന്ത്യ സഹിക്കില്ല…! ബാള്‍ട്ടിമോര്‍ അപകടത്തില്‍ കപ്പലിലെ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് ‘വംശീയ’ കാര്‍ട്ടൂണ്‍

Spread the love

ന്യൂഡൽഹി ∙ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് നാലുവരിപ്പാലം തകർന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ യുഎസിലെ ഒരു വെബ്കോമിക് തയാറാക്കിയ കാർട്ടൂണിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. അപകട സമയത്ത് കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ ക്രൂവിനെ വംശീയമായി അധിക്ഷേപിക്കുന്നു എന്നാണു പരാതി. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോക്സ്ഫോഡ് കോമിക്സാണ് കാർട്ടൂൺ തയാറാക്കിയത്.അപകടത്തിന് തൊട്ടുമുൻപ് ഡാലി കപ്പലിന്റെ ഉള്ളിൽ നിന്നുള്ള അവസാനത്തെ റിക്കോഡിങ് എന്ന കുറിപ്പോടെയാണ് ഇന്ത്യക്കാരെ മോശമായി ചിത്രീകരിച്ചിരിക്കുന്ന കാർട്ടൂൺ ഫോക്സ്ഫോഡ് പങ്കുവച്ചിരിക്കുന്നത്. നീളമുള്ള ലങ്കോട്ടി മാത്രം ധരിച്ച് അർധനഗ്നരായി നിലവിളിച്ച് നിൽക്കുന്ന രീതിയിലാണ് ഇന്ത്യക്കാരെ ചിത്രീകരിച്ചിരിക്കുന്നത്.ചിലരുടെ തലയിൽ തലപ്പാവുമുണ്ട്. പരസ്പരം പഴിച്ചുകൊണ്ട് അസഭ്യവർഷം നടത്തുന്ന  ഓഡിയോയും ഇതിനൊപ്പം ചേർത്തിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് കപ്പലിലുണ്ടായിരുന്ന ക്രൂവിന്റെ അവസരോചിതമായ ഇടപെടലാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചതെന്ന റിപ്പോർട്ട് വന്നിട്ടും ഇന്ത്യൻ ക്രൂ അംഗങ്ങളെ ഇത്തരത്തിൽ മോശമായി ചിത്രീകരിച്ചതാണു വിമർശനത്തിന് കാരണം.

You cannot copy content of this page