കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട്ടിലെ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രനെതിരെയുള്ളത് 242 ക്രിമിനല്‍ കേസുകള്‍. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാര്‍ട്ടി മുഖപത്രത്തിലാണ് കേസ് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. 2018 ലെ ശബരിമല പ്രക്ഷോഭകാലത്ത് രജിസ്റ്റര്‍ ചെയ്തതാണ് മിക്ക കേസുകളും. ബിജെപി എറണാകുളം സ്ഥാനാര്‍ത്ഥി കെ എസ് രാധാകൃഷ്ണനെതിരെ 211 കേസുകളാണ് നിലവിലുള്ളത്.
