Breaking News

കൂടോത്രത്തിനു പിന്നില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ്’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കെ സുധാകരന്റെ വിശ്വസ്തൻ രംഗത്ത്.

Spread the love

കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കൂടോത്രം ചെയ്തത് പ്രമുഖ കോണ്‍ഗ്രസ് നേതാവ് തന്നെ..!”. കൂടോത്ര വിവാദത്തില്‍ നിർണ്ണായ വെളിപ്പെടുത്തലുമായി കെ സുധാകരന്റെ വിശ്വസ്തൻ രംഗത്ത്.
കൂടോത്രത്തിന്റെ അവശിഷ്ടങ്ങള്‍ പുറത്തെടുക്കുന്നതിന് ദൃക്സാക്ഷിയായ വിപിൻ മോഹനാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്. കെ സുധാകരന്റെ മുൻ പേഴ്സണല്‍ സ്റ്റാഫ് അംഗം കൂടിയാണ് വിപിൻ മോഹൻ.

“ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസില്‍ പരിശോധന നടത്തിയിട്ടും സുധാകരന് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉള്ളതായി കണ്ടെത്തിയിട്ടില്ല. നെഗറ്റീവ് എനർജിയാണ് ഇതിന് പിന്നിലെന്ന് പലരും പറയുകയും ചെയ്തു. തുടർന്ന് രാജ്മോഹൻ ഉണ്ണിത്താൻ നിർദേശിച്ചതനുസരിച്ച്‌ നെഗറ്റീവ് എനർജി കണ്ടെത്താൻ ആചാര്യനെ വിളിച്ചുവരുത്തുകയായിരുന്നു”, വിപിൻ മോഹൻ വെളിപ്പെത്തുന്നു

“വീടിന്റെ കന്നിമൂലയില്‍ മൂന്നടിത്താഴ്ചയില്‍ കുഴിച്ചിട്ട നിലയിലാണ് കൂടോത്രം കണ്ടെത്തിയത്. വിവാദങ്ങള്‍ തുടർച്ചയായി വേട്ടയാടിയ പശ്ചാത്തലത്തിലാണ് നെഗറ്റീവ് എനർജി കണ്ടെത്താൻ ആചാര്യനെ വിളിച്ചുവരുത്തിയത്. പേട്ടയിലെ വീട്ടിലും തുടർന്ന് കെപിസിസി ഓഫീസിലും ആചാര്യനെ കൊണ്ടുവന്നു പരിശോധിക്കുകയായിരുന്നു”
ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമൻ തന്നെ, കോണ്‍ഗ്രസ് പാർട്ടി ആസ്ഥാനത്ത് ഇത്തരം ഒരു പ്രവർത്തി ചെയ്യാൻ തീർച്ചയായും ഒരു കോണ്‍ഗ്രസുകാരനെ സാധിക്കൂ എന്നും വിപിൻ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം പരാതിയില്‍ അന്വേഷണത്തിനായി രണ്ട് അസിസ്റ്റൻറ് കമ്മീഷണർമാർക്ക് ചുമതല നല്‍കി. കൻ്റോണ്‍മെൻ്റ് അസിസ്റ്റൻറ് കമ്മീഷണറും സൈബർ സെക്യൂരിറ്റി അസിസ്റ്റൻറ് കമ്മീഷണറും മേല്‍നോട്ടം വഹിക്കും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ജി സ്പർജൻ കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് നീക്കം. കൂടോത്രം കണ്ടെടുത്തത് പലസ്ഥലങ്ങളില്‍ നിന്നായതിനാല്‍ കേസ് എവിടെ രജിസ്റ്റർ ചെയ്യണമെന്ന കാര്യത്തില്‍ ഇനിയും അനിശ്ചിതത്വം നിലനിൽക്കുകയാണ്.

You cannot copy content of this page