Breaking News

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

Spread the love

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു എന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ഹൃദയമിടിപ്പും ശ്വസനവും ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമം തുടരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ചികിത്സയ്ക്കു നേതൃത്വം നല്‍കുന്നു.

ജി സുധാകരന്‍, കെ സി വേണുഗോപാല്‍ ഉള്‍പ്പടെയുള്ള നേതാക്കല്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. വിഎസിനെ കാണാന്‍ പറ്റിയില്ലെന്നും മകന്‍ അരുണ്‍ കുമാറുമായി സംസാരിച്ചുവെന്നും സന്ദര്‍ശനത്തിന് ശേഷം ജി സുധാകരന്‍ പ്രതികരിച്ചു.

വിഎസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു.വിഎസിന് ചെറിയൊരു ആശ്വാസമുണ്ട് എന്ന് പറയുന്നു. വിഎസ് ഫൈറ്റര്‍. ജീവിതം മുഴുവന്‍ വിഎസ് ഫൈറ്ററാണ്. എല്ലാ നല്ല കമ്മ്യൂണിസ്റ്റുകാരും ഫൈറ്റ് ചെയ്താണല്ലോ നിന്നത്. പാര്‍ട്ടിയിലെ ഫൈറ്റ് രൂക്ഷമായ കാലത്താണല്ലോ അവരൊക്കെ പാര്‍ട്ടിയില്‍ വന്നത്. ഇന്നത്തെ പോലെ അഡ്ജസ്റ്റ് ചെയ്ത് പോകണമെന്ന് അല്ലല്ലോ – അദ്ദേഹം പറഞ്ഞു.

You cannot copy content of this page