Breaking News

തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുകള്‍ : സംസ്ഥാന വ്യാപക ഓഡിറ്റിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിര്‍ദേശം

Spread the love

തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടില്‍ സംസ്ഥാന വ്യാപക ഓഡിറ്റിന് നിര്‍ദേശം നല്‍കി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം. ക്രമക്കേട് നടത്തിയവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം. 15 ദിവസത്തിനകം പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന തൊഴിലുറപ്പ് മിഷന് നിര്‍ദേശം നല്‍കി. തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുകളിലെ ട്വന്റിഫോര്‍ വാര്‍ത്ത ശരിവയ്ക്കുന്നതാണ് കേന്ദ്ര ഇടപെടല്‍.

തൊഴിലുറപ്പ് പദ്ധതിയില്‍ ഗുരുതര ക്രമക്കേടുകള്‍ നടക്കുന്നു എന്നാണ് കേന്ദ്ര അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതോടെ സംസ്ഥാന വ്യാപക ഓഡിറ്റിന് കേന്ദ്ര ഗ്രാമ വികസനകസന മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. സംസ്ഥാന തൊഴിലുറപ്പ് മിഷന്‍ നല്‍കിയ ഉത്തരവില്‍ കര്‍ശന നടപടിക്കാണ് നിര്‍ദ്ദേശം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ശിപാര്‍ശയുണ്ട്. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബ്ലോക്കില്‍ ഉള്‍പ്പെട്ട ചുങ്കത്തറ ഗ്രാമപഞ്ചായത്തിലാണ് ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തിയാണ് ഉത്തരവ്.

തൊഴിലുറപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മെറ്റീരിയല്‍ വര്‍ക്കുകള്‍ യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് കോണ്‍ട്രാക്ടര്‍ മാരെ കൊണ്ട് ചെയ്യിക്കുകയും തൊഴിലാളികളുടെ പേരില്‍ തുക മാറിയെടുത്ത് കോണ്‍ടാക്ടര്‍മാര്‍ക്ക് കൈമാറുകയും ചെയ്യുന്ന രീതിയാണ് സംസ്ഥാന വ്യാപകമായി നടന്നു വരുന്നത്. പദ്ധതിയിലെ ചട്ട പ്രകാരമുള്ള ഏക നിയമാനുസൃത പരാതിപരിഹാര സംവിധാനമായ ജില്ലാ ഓംബുഡ്‌സ്മാന്‍മാരുടെ ഉത്തരവുകളെ സംസ്ഥാന ജില്ലാ മിഷനുകള്‍ അവഗണിക്കുന്നതാണ് അഴിമതിക്ക് പ്രധാനകാരണം.

You cannot copy content of this page