Breaking News

‘നിലമ്പൂരിലെ UDF വിജയത്തിന്റെ മാറ്റ് ആർക്കും കുറയ്ക്കാനാവില്ല, കൂടുതൽ മാറ്റുള്ള വിജയം 2026ൽ സമ്മാനിക്കും’; ഷാഫി പറമ്പിൽ

Spread the love

നിലമ്പൂരിലെ യുഡിഎഫ് വിജയത്തിന്റെ മാറ്റ് ആർക്കും കുറയ്ക്കാനാവില്ലെന്ന് ഷാഫി പറമ്പിൽ എം പി. ഒരു വാക്കും മാറ്റ് കുറയ്ക്കില്ല. അത് യുഡിഎഫിന്റെ രാഷ്ട്രീയ വിജയമാണ്. നിലബൂരിലേത് രാഷ്ട്രീയ പോരാട്ടമാണ്. മാറ്റ് കുറയാത്ത വിജയമാണ് നിലമ്പൂരിലേത്.

അത് മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരും. കൂടുതൽ മാറ്റുള്ള വിജയം 2026ൽ കേരളത്തിലെ ജനങ്ങൾക്ക് സമ്മാനിക്കാൻ യുഡിഎഫിന് സാധിക്കും. നിലമ്പൂരിലേത് തീർത്തും രാഷ്ട്രീയ വിജയമാണ്. വിജയത്തിന്റെ മാറ്റ് കുറയ്ക്കാൻ ഒരു വർത്തയ്ക്കും കഴിയില്ലെന്നും ഷാഫി പറമ്പിൽ ആവർത്തിച്ചു.

ക്രെഡിറ്റ് തർക്കത്തിൽ ഒന്നും ചർച്ച ചെയ്യാനില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു. യോഗത്തിൽ കെ.പി.സി.സി പ്രസിഡൻ്റ് മറുപടി പറയുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അതേസമയം യുഡിഎഫിലെ ക്രെഡിറ്റ് തർക്കത്തിൽ ഇടപെട്ട് ഹൈക്കമാന്‍ഡ്.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി വിഷയത്തില്‍ ഇടപെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്,രമേശ് ചെന്നിത്തല എന്നിവരുമായി ചർച്ച നടത്തി. രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് മുന്നോടിയായാണ് ചർച്ച നടത്തിയത്. ഇന്നലെ വൈകിട്ട് കെപിസിസി ആസ്ഥാനത്തായിരുന്നു ചർച്ച.

You cannot copy content of this page