മതേതരത്വം വാക്കുകളിൽ മാത്രം. മതേതരത്വം പറയുന്നവര്‍ തനിനിറം കാണിച്ചു”: മുസ്ലീം സമുദായത്തെ കോണ്‍ഗ്രസ് അവഗണിച്ചെന്ന് മുസ്ലീം നേതാക്കള്‍

Spread the love

മുംബൈ: എം.എല്‍.സി തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ, ഒരു മുസ്ലീം അംഗത്തെ പോലും നോമിനേറ്റ് ചെയ്യാത്തതിന് കോണ്‍ഗ്രസിനെയും എംവിഎ സഖ്യകക്ഷികളെയും വിമർശിച്ച്‌ ഒരു വിഭാഗം ഇസ്ലാം മതനേതാക്കള്‍ രംഗത്ത്.
മുസ്ലീം അംഗം ഇല്ലാതെ ഉപരിസഭ വരുന്നത് ഒരുപക്ഷേ ഇതാദ്യമായിരിക്കുമെന്നും പല മതനേതാക്കളും പ്രതികരിച്ചു.

വജാഹത്ത് മിർസ, ആരിഫ് നസീം ഖാൻ, മുസാഫർ ഹുസൈൻ എന്നിവരില്‍ ഒരാള്‍ നാമനിർദ്ദേശം ചെയ്യപ്പെടുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. മുസ്ലീം വിഭാഗത്തെ പൂർണമായും അവഗണിച്ചതില്‍ ബോംബെ ട്രസ്റ്റിന്റെ ജുമാ മസ്ജിദ് ട്രസ്റ്റി ഷൊയ്ബ് ഖത്തീബ് കോണ്‍ഗ്രസിനെതിരെ രോഷം പ്രകടിപ്പിച്ചു.

“മതേതര കക്ഷികള്‍ എന്ന് വിളിക്കപ്പെടുന്ന പാർട്ടികളും അവരുടെ സഖ്യ കക്ഷികളും അവരുടെ യഥാർത്ഥ നിറം ഒരിക്കല്‍ കൂടി കാണിച്ചു. അവരെ സംബന്ധിച്ചിടത്തോളം മുസ്ലീങ്ങള്‍ വെറും വോട്ടർമാർ മാത്രമാണ്. മുസ്ലീങ്ങള്‍ കൂട്ടമായി അവർക്ക് വോട്ട് ചെയ്യുന്നത് നിർത്തണം,” ഈ വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുംബൈ സൗത്തില്‍ നിന്ന് മത്സരിച്ച ഖത്തീബ് പറഞ്ഞു.

You cannot copy content of this page