ഭോപാൽ ∙ കേരളത്തിൽ വിവാഹിതയായ കുംഭമേളയിലെ ‘വൈറൽ സുന്ദരി’ മോണലിസയെ തിരിച്ചെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പിതാവ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനെ സമീപിച്ചു. മകളെ മതംമാറ്റാനായി തട്ടിയെടുത്തതാണെന്ന് പിതാവ് ജയസിങ് ഭോസ്ലെ ആരോപിച്ചു.
മധ്യപ്രദേശിലെ ഖർഗാവ് സ്വദേശിനിയായ മോണലിസ ഭോസ്ലെയും (18) യുപി ബാഗ്പത് സ്വദേശിയായ മുഹമ്മദ് ഫർമാനുമായുള്ള (25) വിവാഹം കഴിഞ്ഞദിവസമാണ് തിരുവനന്തപുരം പൂവാർ അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിൽ നടന്നത്. വിവാഹത്തിനു വീട്ടുകാർ തടസ്സം നിൽക്കുവെന്ന പരാതിയുമായി മോണലിസ തമ്പാനൂർ പൊലീസിനെ സമീപിച്ചിരുന്നു.
മോണലിസയുടെ പിതാവിനെ പൊലീസ് വിളിച്ചുവരുത്തിയെങ്കിലും അദ്ദേഹം വിവാഹത്തിനു സമ്മതിച്ചില്ല. മകളെ കുടുക്കിയതാണെന്ന് കേരളത്തിൽ നിന്ന് മടങ്ങിയെത്തിയ പിതാവ് പറഞ്ഞു. മോണലിസയെ മടക്കിക്കൊണ്ടുവരാൻ സഹായിക്കുമെന്ന് ഹിന്ദു ജാഗരൺ മഞ്ച് നേതാക്കൾ പറഞ്ഞു.
Useful Links
Latest Posts
- ഗ്രാമീണ മേഖലയിൽ ഡിജിറ്റൽ മുന്നേറ്റവുമായി മാർ ആഗസ്റ്റിനോസ് കോളജ്.തൊഴിലുറപ്പ് പ്രവർത്തകർക്ക് എൻ എം എം എസ് പരിശീലനം നൽകി
- രാഷ്ട്രപതിയുടെ മുന്നിലെത്തിയ കുറവിലങ്ങാടിന്റെ അഭിമാനം ടാറ്റാ ബിൽഡിംഗ് ഇന്ത്യ ദേശീയ ഉപന്യാസ മത്സരത്തിൽ സിൽവർ മെഡൽ നേടി മരിയ ബാബു
- എന്തിനാണ് ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്?? കൈതൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ടോ?? ഒരു തെറ്റ് സംഭവിക്കാം, തുടര്‍ച്ചയായി തെറ്റ് സംഭവിക്കുന്നത് ദുരുദ്ദേശ്യത്തോടെ, വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസില്‍ വിമര്‍ശനവുമായി ഹൈക്കോടതി
- ‘ഞങ്ങള്‍ മത്സ്യവും മാംസവും കഴിക്കും, ബംഗാളികള്‍ എന്ത് കഴിക്കണമെന്ന് പുറത്തുനിന്ന് ആരും തീരുമാനിക്കേണ്ട’!! ദുര്‍ഗാപൂജയില്‍ മാംസാഹാരം വേണ്ടെന്ന ബാഗേശ്വര്‍ ബാബയുടെ ആഹ്വാനത്തിനെതിരെ ബിജെപി അധ്യക്ഷൻ
- മുൻ ഇടുക്കി എംഎൽഎ ജോസ് കുറ്റ്യാനി അന്തരിച്ചു.
