Breaking News

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്; ഒരു പവൻ സ്വർണ്ണത്തിന് നൽകേണ്ട വിലയറിയാം …

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 180 രൂപ കുറഞ്ഞ് 14,820 രൂപയായി. 22 കാരറ്റ് 1 പവൻ സ്വർണത്തിന് ഇന്ന് 1,18,560 രൂപയാണ് വില വരുന്നത്. ഇന്നലെയും മിനിഞ്ഞാന്നും 1, 20, 000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇതിൽ നിന്ന് 1 പവന് 1440 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില മാർച്ച് 6 ന് ആയിരുന്നു. 1,18,160 ആയിരുന്നു ആ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില. ഏതാണ്ട് അതിനോടടുത്ത വിലയാണ് ഇന്നും രേഖപ്പെടുത്തിയിട്ടുള്ളത്. ഈ മാസം ആകെ സ്വർണ വിലയിൽ വന്ന മാറ്റങ്ങൾ അറിയാം.

You cannot copy content of this page