മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയാൽ ആർഎസ്എസ് ഇന്ത്യൻ ഭരണഘടനയെ മാറ്റും; വിമർശനവുമായി മല്ലികാർജുൻ ഖാർഗെ

Spread the love

ന്യൂഡൽഹി: കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്ത് വികസനവും അടിസ്ഥാന സൗകര്യങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും ന്യൂനപക്ഷങ്ങൾക്കും സുരക്ഷയുമെല്ലാം ഒരുക്കിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്.  മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയാൽ ആർഎസ്എസ് ഈ രാജ്യത്തെ ഭരണഘടനയെ മാറ്റും. അതിന് വേണ്ടിയാണ് 400 സീറ്റ് അവർ ആവശ്യപ്പടുന്നതെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. 

ഭരണഘടനയെ മാറ്റും എന്ന് പറയുന്ന നേതാക്കളെ പുറത്താക്കാൻ മോദിക്ക് ധൈര്യമുണ്ടോ. മോദി പറയുന്നതും പ്രവർത്തിക്കുന്നത് തമ്മിൽ ബന്ധം ഇല്ല. കോൺഗ്രസ്‌ അധികാരത്തിൽ എത്തിയാൽ ജാതി സെൻസസ് നടത്തും. അത് ജനങ്ങളെ വിഭജിക്കാനല്ല. എല്ലാവർക്കും ആനുകൂല്യങ്ങൾ നൽകാനാണ്. തമിഴ്നാട് മോഡൽ സംവരണം രാജ്യത്ത് നടപ്പിലാക്കും. വിദ്യാഭ്യാസം, തൊഴിൽ എന്നിവ എല്ലാവർക്കും ഉറപ്പിക്കുമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

മോദി പറയുന്നതിൽ എന്താണ് സത്യം ഉള്ളത്. 15 ലക്ഷം ആർക്കെങ്കിലും കിട്ടിയോ. മോദി പറയുന്നത് മുസ്ലിം ലീഗിന്റെ പ്രകടന പത്രിക ആണ് കോൺഗ്രസിന്റേത് എന്നാണ്. യുവാക്കൾക്ക് തൊഴിൽ നൽകുന്നത്, കർഷകരുടെ വരുമാനം വർധിപ്പിക്കുന്നത്, സ്ത്രീകൾക്ക് സുരക്ഷ ഉറപ്പ് വരുതുന്നത് എന്നൊക്കെ പറയുന്നത് ആണോ ലീഗിന്റെ പ്രകടന പത്രിക. മോദിക്ക് രാജ്യത്തെ പേടിയാണ്. അയാൾ സ്വയം പറയുന്നത് അന്തർദേശീയ നേതാവ് എന്നാണെന്നും മല്ലികാർജുൻ ഖാർ​ഗെ പറ‍ഞ്ഞു. കേരള സർക്കാരിനെ ജനങ്ങൾ എങ്ങനെ സഹിക്കുന്നു. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കടക്കെണിയിലാക്കി. വികസന പ്രവർത്തനങ്ങൾക്കുള്ള പണം ഈ സർക്കാരിന്റെ കൈയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 

You cannot copy content of this page