Breaking News

യുവതി ആൺ സുഹൃത്തിൻ്റെ വാടക വീട്ടിൽ ആത്മഹത്യ ചെയ്‌തു ; ജിം ട്രെയിനറായ ആൺ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ, യുവാവ് ക്രൂരമായി ആക്രമിച്ചിരുന്നുവെന്നും ബന്ധു

Spread the love

കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതി ആൺ സുഹൃത്തിൻ്റെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. ആയിഷ റാസ (21) ആണ് മരിച്ചത്. യുവതിയുടെ മരണത്തിൽ ആൺ സുഹൃത്തിനെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. ദുരൂഹത എന്ന് കുടുംബം ആരോപിച്ചു.

ആയിഷ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധു. ആൺ സുഹൃത്ത്‌ കൊന്നതെന്ന് സംശയം. ആൺ സുഹൃത്ത് ആയിഷയെ ക്രൂരമായി ആക്രമിച്ചിരുന്നുവെന്നും ബന്ധു അനസ് മുഹമ്മദ് പറഞ്ഞു. ജിം ട്രെയിനറായ ആൺ സുഹൃത്തിനെ നടക്കാവ് പൊലീസ് ചോദ്യം ചെയ്യുന്നു.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ റഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആൺ സുഹൃത്തിൻ്റെ വീട്ടിലെത്തിയത്.

You cannot copy content of this page