Breaking News

‘ഉമ്മ ഞാൻ മരിക്കുകയാണ്, അല്ലെങ്കിൽ ഇവർ കൊല്ലും’; തൃശൂരിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

Spread the love

തൃശൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. നെടുങ്കോണം വലിയകത്ത് നൗഫലിൻറെ ഭാര്യ ഫസിലയാണ് മരിച്ചത്. ഭർത്താവ് നൗഫലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. യുവതിയുടെ വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നൗഫലിനെ ഇരിങ്ങാലക്കുട പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. മരിക്കുന്നതിന് മുമ്പ് യുവതി മാതാവിന് അയച്ച വാട്സ്ആപ്പ് മെസ്സേജ് ലഭിച്ചു. ‘ഉമ്മ ‍ഞാൻ മരിക്കുകയാണ്, അല്ലെങ്കിൽ ഇവർ കൊല്ലും’ എന്ന് മാതാവിന് അയച്ച സന്ദേശത്തിൽ പറയുന്നു. മർദനത്തിൽ തന്റെ കൈ ഒടിച്ചുവെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. കൂടാതെ ഭർതൃമാതാവ് അസഭ്യം പറഞ്ഞതായും മാതാവിന് അയച്ച സന്ദേശത്തിൽ പറയുന്നു. ഇവർക്ക് പത്ത് മാസം പ്രായമുള്ള കുഞ്ഞുണ്ട്. ഭർത്താവ് ക്രൂരമായി ഉപദ്രവിക്കുകയും ഇതിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നുമാണ് പൊലീസ് നി​ഗമനം. ഭർത്താവ് നൗഫലിനെ ചോദ്യം ചെയ്ത് വരികയാണ്.
രണ്ടാമത് ഗർഭിണിയായത് ഭർത്താവിനും കുടുംബത്തിനും ഇഷ്ടമാവാത്തതിനെ തുടർന്ന് ഭർത്താവ് വയറ്റിൽ ചവിട്ടിയെന്നും ഭർത്ത് മാതാവ് ഉപദ്രവിച്ചിരുന്നുവെന്നും യുവതിയുടെ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. ഫസീലയുടെ മൃ തദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോ സ്‌റ്റ്മോർട്ടത്തിനു ശേഷം ഇന്ന് വീട്ടുകാർക്ക് വിട്ടുനൽകും.

You cannot copy content of this page