Breaking News

പാലക്കാട് ലോട്ടറി വിൽപ്പനക്കാരിയുടെ നേരെ ആസിഡ് ആക്രമണം; ആക്രമിച്ചത് മുൻ ഭർത്താവ്

Spread the love

പാലക്കാട്: പാലക്കാട് ഒലവക്കോട് താണാവിൽ ലോട്ടറി വില്പനക്കാരിയുടെ നേരെ ആസിഡ് ആക്രമണം. ഇന്ന് രാവിലെ 7 മണിയോടുകൂടി ആയിരുന്നു ആക്രമണം ഉണ്ടായത്. താണാവിൽ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർഷീനയ്ക്ക് നേരേയായിരുന്നു ആക്രമണം.

 

ബർഷീനയുടെ മുൻ ഭർത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. പൊള്ളലേറ്റ ബർഷീനയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കാജാ ഹുസൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

You cannot copy content of this page