Breaking News

മറ്റു രാജ്യങ്ങളുമായി മത്സരിക്കുകയല്ല, ഇന്ത്യയെ സേവിക്കുകയാണ്; ഐഎസ്ആർഓയ്ക്ക് വേണ്ടി ചെലവിടുന്ന ഒരു രൂപ സമൂഹത്തിനു രണ്ടര രൂപയായി തിരിച്ചുകിട്ടുമെന്നും എസ് സോമനാഥ്

Spread the love

ബെംഗളൂരു: ലോകത്തിന്റെ ഗതിമാറ്റാൻതന്നെ കരുത്തുള്ള ദൗത്യങ്ങൾ ഐ.എസ്.ആർ.ഒ വിജയകരമായി നടപ്പിലാക്കുമ്പോൾ തലപ്പത്തുണ്ടായിരുന്ന എസ്. സോമനാഥ് ശാസ്ത്ര സം​ഗമത്തിൽ വിദ്യാർത്ഥികളോട് സംവദിക്കുന്നു. ഇപ്പോൾ ഇസ്റോയുടെ ചെയർമാനായ അദ്ദേഹം പറയുന്നത് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയ്ക്കു (ഇസ്റോ) വേണ്ടി ചെലവിടുന്ന ഒരു രൂപ, സമൂഹത്തിനു രണ്ടര രൂപയായി തിരിച്ചുകിട്ടുമെന്ന് സമീപകാല പഠനങ്ങൾ വെളിപ്പെടുത്തുന്നതായാണ്. കർണാടക റസിഡൻഷ്യൽ എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റി സംഘടിപ്പിച്ച ശാസ്ത്ര സംഗമത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.

ബഹിരാകാശ സാങ്കേതികവിദ്യാ രംഗത്തുള്ള രാജ്യങ്ങളുമായി മത്സരിക്കുകയല്ല, ഇന്ത്യയെ സേവിക്കുകയാണ് ഇസ്റോയുടെ ലക്ഷ്യം. ചന്ദ്രനിൽ പോകുക ചെലവേറിയ ദൗത്യമാണ്. ഇതിനു സർക്കാർ ഫണ്ടിനെ മാത്രം ആശ്രയിക്കാനാകില്ല. ഈ രംഗത്തു വലിയ ലക്ഷ്യങ്ങൾ കൈവരിക്കാനായി ബഹിരാകാശ രംഗത്തെ വ്യാപാര അവസരങ്ങളിൽ ഉൾപ്പെടെ സ്വതന്ത്രമായ പ്രവർത്തന സാഹചര്യമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ തുറവൂരിലെ ഗ്രാമത്തിൽ ജനിച്ച് മലയാളം മീഡിയം സ്കൂളിൽ പഠിച്ചാണ് സോമനാഥ് ഇന്ത്യയിലെ ഏറ്റവും ഉന്നതമായ ശാസ്ത്രസ്ഥാപനത്തിലേക്കെത്തിയത്. സാധാരണ കുടുംബത്തിലെ തീർത്തും സാധാരണമായ സാഹചര്യങ്ങളിൽനിന്നുമായിരുന്നു സോമനാഥിന്റെ യാത്രയുടെ തുടക്കം.

You cannot copy content of this page