Breaking News

കമ്മ്യൂണിസ്റ്റാണെന്നു കരുതി സർക്കാർ എല്ലാം പൂഴ്ത്തി വെക്കരുത്, ആഷിക് അബുവിനെതിരെ അന്വേഷണം വേണം; സംവിധായകൻ സാബു സർഗ്ഗം.

Spread the love


കൊച്ചി: തീ ഇല്ലാതെ പുക ഉണ്ടാവില്ലല്ലോ, അന്വേഷിച്ചാല്‍ കൃത്യമായി ഇതെല്ലാം വെളിച്ചത്ത് വരും, ആഷിക് അബു കമ്മ്യൂണിസ്റ്റ് ആണെന്ന് കരുതി സര്‍ക്കാര്‍ എല്ലാം പൂഴ്‌ത്തി വയ്‌ക്കരുത്; അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സാബു സർഗ്ഗം.

കഴിഞ്ഞ ദിവസമായിരുന്നു നടി റിമ കല്ലിങ്കലിനും സംവിധായകൻ ആഷിഖ് അബുവിനുമെതിരെ സുചിത്ര ഗുരുതര ആ രോപണങ്ങളുമായി രംഗത്തെത്തിയിരുന്നത്
ഇപ്പോഴിതാ ല ഹരി ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ സാബു സർഗം. സിനിമയിലെ ലഹരി മാഫിയയെ പറ്റി അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ കമ്മീഷനെ സർക്കാർ നിയമിക്കണമെന്നും സംവിധായകൻ പറയുന്നു.

എന്തുകൊണ്ടാണ് മമ്മൂട്ടിയ്ക്കെതിരെ, മോഹൻലാലിനെതിരെ, ജോഷിയ്ക്കെതിരെ, കെ മധുവിനെതിരെ ല ഹരി ആരോപണങ്ങള്‍ ഒന്നും വരാത്തത്. ആഷിക് അബുവിനെതിരെയാണ് ല ഹരി ആരോപണം വന്നിരിക്കുന്നത്. അത്തരത്തില്‍ സ്ഥിരമായി അതുമായി ബന്ധപ്പെട്ട നില്‍ക്കുന്നതുകൊണ്ടാവാം. തീ ഇല്ലാതെ പുക ഉണ്ടാവില്ലല്ലോ. അന്വേഷിച്ചാല്‍ കൃത്യമായി ഇതെല്ലാം വെളിച്ചത്ത് വരും.

ആഷിക് അബുവിന് മാത്രമല്ല, റിമ കല്ലിങ്കലിനെതിരെയും മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒരു ഗായിക രംഗത്ത് വന്നിട്ടുണ്ട്. ഇതെല്ലാം കൃത്യമായി ഹേമാ കമ്മിറ്റി പോലുള്ള അന്വേഷണ കമ്മീഷനുകള്‍ അന്വേഷിക്കണം. ല ഹരിയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ അന്വേഷണം വരണം. ശക്തമായ ഏജൻസികളെ വച്ച്‌ ഇത്തരത്തിലുള്ള കാര്യങ്ങള്‍ സർക്കാർ അന്വേഷിക്കണം.

മ യക്കുമരുന്നുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന ആളാണ് ആഷിക് അബു. അങ്ങനെയുള്ള അയാളാണ് ബി. ഉണ്ണികൃഷ്ണനെതിരെ പറയുന്നത്. ഫെഫ്കയെ പോലെ ഇത്രയും തൊഴിലാളി സ്നേഹമുള്ള സംഘടന മറ്റൊന്നില്ല. ആഷിക് അബുവിന്റെ ആരോപണങ്ങള്‍ എല്ലാം നനഞ്ഞ പടക്കം പോലെയാണ്.

ആഷിക് അബുവിനെതിരെയാണ് ആദ്യം അന്വേഷണം വേണ്ടത്. അയാള്‍ എത്രയോ ആള്‍ക്കാർക്ക് കാശ് കൊടുക്കാൻ ഉണ്ട്, ഒരുപാട് ആള്‍ക്കാരെ കബളിപ്പിച്ചു. ഇതെല്ലാം നാളെകളില്‍ പുറത്തുവരും, എല്ലാത്തിലും അന്വേഷണം വേണം. കമ്മ്യൂണിസ്റ്റ് ആണെന്ന് കരുതി സർക്കാർ എല്ലാം പൂഴ്‌ത്തി വയ്‌ക്കരുത്. ആഷിക് അബുവും റിമ കല്ലിങ്കലും മ യക്കുമരുന്ന് പാർട്ടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ സർക്കാരും പോലീസും അന്വേഷിച്ച്‌ അത് വെളിയില്‍ കൊണ്ടുവരണം എന്നും സാബു സർഗം പറഞ്ഞു.

അതേസമയം, രണ്ടാള്‍ക്കുമെതിരെ പൊലീസ് അന്വേഷണം നടത്താനൊരുങ്ങുകയാണ്. യുവമോർച്ചയുടെ പരാതിയ്ക്ക് പിന്നാലെയാണ് അന്വേഷണം. ആഷിഖ് അബുവിന്റെയും റിമയുടെയും വീട്ടില്‍ ലഹരി പാർട്ടികള്‍ നടക്കുന്നുണ്ടെന്ന ആരോപണവുമായി ആണ് സുചിത്ര എത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് അന്വേഷണം വേണമെന്ന് ആവശ്യവുമായി യുവമോർച്ച രംഗത്തെത്തിയത്. അതേസമയം, ഈ വിഷയത്തില്‍ സുചിത്രക്ക് റിമ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

You cannot copy content of this page