ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമായ ഷാരൂഖ് ഖാന് ലോകമെമ്പാടും ആരാധകരുണ്ട്. ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ ചിത്രം പതിച്ച സ്വര്‍ണ നാണയം പുറത്തിറക്കിയിരിക്കുകയാണ്. പാരീസിലെ ഗ്രെവിൻ മ്യൂസിയം ആണ് താരത്തിന്റെ പേരില്‍ സ്വര്‍ണ നാണയം പുറത്തിറക്കിയത്. ഗ്രെവിൻ മ്യൂസിയം ഒരു ഇന്ത്യൻ താരത്തിന്റെ പേരില്‍ സ്വര്‍ണ നാണയം പുറത്തിറക്കുന്നത് ആദ്യമായിട്ടും ആണ്.
ഷാരൂഖ് ഖാൻ നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയത് ഡങ്കിയാണ്. സംവിധാനം നിര്‍വഹിച്ചത് രാജ്കുമാര് ഹിറാനിയാണ്. ആഗോള ബോക്സ് ഓഫീസില്‍ 470 കോടി രൂപയിലധികം നേടാൻ കഴിഞ്ഞിരുന്നു ഡങ്കിക്ക്. ചൈനയിലും റിലീസ് ചെയ്യാനുള്ള സാധ്യത സംവിധായകൻ തേടുന്നുമുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഷാരൂഖ് ഖാനടക്കം മുൻനിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കിക്കായി ലഭിച്ചത്. അതായത് ചുരുങ്ങിയ ചിലവിലാണ് ഡങ്കി സിനിമ എടുത്തത് എന്നാണ് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഷാരൂഖ് ചിത്രം ഡങ്കി ലാഭം നേടിയിട്ടുണ്ടാകും എന്ന് സിനിമാ അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ഷാരൂഖെത്തിയ ഒരു രാജ്കുമാര് ഹിറാനി ചിത്രം എന്ന നിലയില്‍ പ്രേക്ഷക സ്വീകാര്യതയുണ്ടാകുകയായിരുന്നു കളക്ഷനില്‍ ഡങ്കിക്കെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.
ആക്ഷൻ ഴോണറില്‍ അല്ലാതെ വന്ന ചിത്രമായിട്ടും ആഗോളതലത്തില്‍ ഡങ്കിക്ക് ഒരു തളര്‍ച്ചയ്ക്ക് ശേഷം സ്വീകാര്യതയുണ്ടായിരുന്നു. രസകരമായ ഒരു രാജ്കുമാര് ഹിറാനി ചിത്രം എന്നാണ് ഷാരൂഖ് ഖാന്റെ ഡങ്കിക്ക് ലഭിച്ച അഭിപ്രായങ്ങള്‍. ഷാരൂഖ് ഖാന്റ വേറിട്ട വേഷമാണ് ചിത്രത്തിന്റെ ആകര്‍ഷണം എന്നും അന്ന് അഭിപ്രായങ്ങളുണ്ടായിരുന്നു. പ്രായത്തിനൊത്ത വേഷം സ്വീകരിക്കുന്നുവെന്നായിരുന്നു ഡങ്കിയെ കുറിച്ച് ഷാരൂഖ് ഖാൻ അഭിപ്രായപ്പെട്ടതും വലിയ ചര്‍ച്ചയായി മാറിയിരുന്നു.