പിണറായിക്കെതിരേ ഇ.ഡി.യുടെ ഹീനമായ ആക്രമണം ; ഡല്‍ഹിയില്‍ പ്രയോഗിച്ച തന്ത്രമെന്ന് എംഎ ബേബി

Spread the love

തിരുവനന്തപുരം: കണ്ണൂരിലും തിരുവനന്തപുരത്തുമായി നടക്കുന്ന ഇ.ഡി. റെയ്ഡ് പിണറായിക്കെതിരേയുള്ള ഹീനമായ ആക്രമണമെന്നും ഈ നീക്കത്തിലൂടെ സിപിഐഎമ്മിനെയും പിണറായിയെയും ബുദ്ധിമുട്ടിക്കാം എന്ന് കരുതുന്നുണ്ടെങ്കില്‍ അത് െതറ്റാണെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ.

ബേബി. അടിയന്തരാവസ്ഥക്കാലത്ത് പോലീസ് മര്‍ദ്ദനം ഏറ്റിട്ട് പതറാത്തയാളാണ് പിണറായിയെന്നും പറഞ്ഞു.

പിണറായിയുടെ മകള്‍ വീണാവിജയന്‍ ഏജന്‍സികളുടെ അന്വേഷണേത്താട് സഹകരിച്ചു വരുന്നയാളാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരായി മറുപടി നല്‍കിക്കൊണ്ടിരിക്കുകയാണ്. അന്വേഷണത്തോട് സഹകരിക്കുന്ന ഈ നിലപാട് തള്ളിക്കൊണ്ട് രാഷ്ട്രീയ ഗൂഡലക്ഷ്യത്തോടെയാണ് ഇ.ഡി. ഇപ്പോള്‍ റെയ്ഡ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിലെ രാഷ്ട്രീയം തുറന്നുകാണിക്കും.

സിഎംആര്‍എല്ലില്‍ നിന്നും വന്‍തുകകള്‍ കൈപ്പറ്റിയ കേരളത്തിലെ പ്രമുഖ രാഷ്ട്രീയക്കാര്‍ ഇന്ന് മന്ത്രിസഭയിലുണ്ട്. അവര്‍ക്കെതിരേ എന്തെങ്കിലും അന്വേ ഷണം നടക്കുന്നുണ്ടോയെന്നും ചോദിച്ചു. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ കാലത്ത് പോലീസ് മര്‍ദ്ദനം ഏറ്റയാളാണ് പിണറായി. വിദേശ ചാര ന്മാര്‍ എന്ന് പറഞ്ഞുകൊണ്ടായിരുന്നു അന്ന് മര്‍ദ്ദിച്ചത്. അതു തന്നെയാണ് നരേന്ദ്രമോദിയുടെ നവഫാസിസ്റ്റ് കാലത്തും സംഭവിക്കുന്നത്. ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും പിടിച്ചു ജയിലില്‍ അടച്ചു. എന്നാല്‍ വിചാരണക്കോടതി ഈ കേസ് തള്ളുകയായിരുന്നു. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പറഞ്ഞു.

You cannot copy content of this page