പരാജയ കാരണം ഗണേഷ് കുമാറിന്റ നാക്ക്, പാര്‍ട്ടി നേതാക്കളോടു പോലും പുച്ഛഭാവത്തിലായിരുന്നു ഇടപെടല്‍’; തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്കും ഗണേഷ്കുമാര്‍ തന്നെ ഉത്തരവാദിയെന്ന് വിമര്‍ശനം

Spread the love

പത്തനാപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരം മണ്ഡലത്തില്‍ ഉണ്ടായ പരാജയത്തിന്റെ കാരണം ഗണേഷ് കുമാറിന്റെ നാക്കാണെന്ന് വിമർശനം.

തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാനായി സിപിഎം കുന്നിക്കോട് ഏരിയ കമ്മിറ്റി ചേർന്ന യോഗത്തിലാണ് ഗണേഷ് കുമാറിന് നേരെ രൂക്ഷ വിമർശനം ഉയർന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ഗണേഷ് കുമാർ നടത്തിയ പല പ്രസംഗങ്ങളും, മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പല പ്രതികരണങ്ങളും ഒഴിവാക്കേണ്ടതായിരുന്നു എന്നും യോഗത്തില്‍ വിമർശനം ഉയർന്നു. ജനങ്ങളുടെ യാതൊരു വിധ ഒരാശനങ്ങളിലും മന്ത്രിയുടെ ഓഫീസ് ഇടപെട്ടില്ല. പാർട്ടി നേതാക്കളോട് പോലും പുച്ഛഭാവത്തിലായിരുന്നു ഗണേഷ് ഇടപെട്ടിരുന്നത്. എൻഎസ്‌എസുമായുള്ള വിഷയം വഷളാക്കിയതും ഗണേഷ് കുമാറാണെന്നായിരുന്നുവിമർശനം. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണവും ഗണേഷ് കുമാർ തന്നെയെന്നാണ് അംഗങ്ങള്‍ വിമർശിച്ചത്.

അതേസമയം, സിപിഎം നേതൃ നിരയ്ക്ക് നേരെയും രൂക്ഷ വിമർശനമാണ് ഉയർന്നത്. പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. പിണറായിയുടെ ധാർഷ്ട്യമാണു തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായത്. ചില ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്ന പിആർ ഏജൻസി മാത്രമായിരുന്നു മുന്നണിയുടെ ഭരണകാലത്തു സിപിഎം സംസ്ഥാന സെക്രട്ടിറിയറ്റ് എന്നും വിമർശനമുയർന്നു.

യോഗത്തില്‍ പങ്കെടുത്ത 17 പേരും പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി ഉണ്ടാവണം എന്ന അഭിപ്രായമാണ് പങ്കുവെച്ചത്. .എസ്.അച്യുതാനനന്ദനും ഇ.കെ.നായനാരും ഒരുമിച്ചു ജയിച്ച കാലത്ത്, വിഎസ്.പ്രതിപക്ഷ നേതാവാകുകയും നായനാർ മാറി നില്‍ക്കുകയും ചെയ്തു. അതേ മാതൃകയില്‍ പിണറായിയും മാറി നില്‍ക്കണമെന്നും അഭിപ്രായമുയർന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെയും രൂക്ഷ വിമർശനമാണ് അംഗങ്ങള്‍ ഉന്നയിച്ചത്. പാർട്ടിക്കുള്ളത് ജനങ്ങളെ കേള്‍ക്കാത്ത സെക്രട്ടറി ആയിരുന്നു എന്നതായിരുന്നു പ്രധാന വിമർശനം. പുതിയ രണ്ടാം നിര നേതൃത്വത്തെ കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു. ജി.സുധാകരന് എതിരെ ചെറ്റ എന്നു വിളിച്ചതു ഒരു കമ്യൂണിസ്റ്റും പറയാൻ പാടില്ലാത്തതാണ്. സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനാവൂർ നാഗപ്പന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.

You cannot copy content of this page