പാലായിൽ നടപ്പാത കയ്യേറി അത്തർ വില്പനശാല.കണ്ണടച്ച് നഗരസഭാ അധികൃതർ.

Spread the love

പാലാ : കൊട്ടാരമറ്റം ബസ് സ്റ്റാൻഡിന് സമീപം അൽഫോൻസ കണ്ണാശുപത്രി ജംഗ്ഷനിൽ നടപ്പാത കയ്യേറി അത്തർ വിൽപ്പന സ്റ്റാൾ. അനധികൃതമായി സ്ഥിരമായി സ്ഥാപിച്ചിരിക്കുന്ന ഈ സ്റ്റാൾ അങ്ങേയറ്റം അപകടത്തിനിടയാക്കുന്നുണ്ട്. വളരെ ഗതാഗത തിരക്കേറിയ ഭാഗത്താണ് നടപ്പാത മുഴുവൻ കയ്യേറി റോഡിലേക്ക് വരെ കാലുകൾ നീട്ടി സ്ഥാപിച്ച ഈ സ്റ്റാൾ സ്ഥിരമായി സ്ഥാപിച്ചിരിക്കുന്നത്. നടപ്പ് യാത്രക്കാരുടെ വഴിയടച്ച് നിർമ്മിച്ചിരിക്കുന്ന ഈ അനധികൃത സ്റ്റാൾ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുകയാണ് പോലീസും അധികൃതരും . നഗരത്തിൽ പലയിടത്തും അത്യാവശ്യത്തിന് പാർക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങൾ പോലും അടിയന്തരമായി നീക്കുകയും പെറ്റിയടിക്കുകയും ചെയ്യുന്ന പോലീസ് സ്ഥിരമായി സ്ഥാപിച്ചിരിക്കുന്ന ഈ സ്റ്റാൾ കണ്ടില്ലെന്ന് നടിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇങ്ങനെ നടപ്പാത കയ്യേറി സ്ഥാപിച്ചിരിക്കുന്ന അനധികൃത വ്യാപാര സ്ഥാപനങ്ങൾ നീക്കം ചെയ്യണമെന്നും അല്ലെങ്കിൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിൽ അവരെ പുനരധിവസിപ്പിക്കണമെന്നുമാണ് ആവശ്യം.

You cannot copy content of this page