പാര്‍ട്ടിക്കുള്ളിലെ വിഷയം എങ്ങനെ പരസ്യമായി, മറുപടി പറയേണ്ടത് ഹൈക്കമാൻഡ്; ടി. സിദ്ദിഖ്

Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകള്‍ക്കിടെ എംഎല്‍എമാരുടെ അഭിപ്രായം പരസ്യപ്പെടുത്തിയ ഹൈക്കമാൻഡിനെതിരേ ടി. സിദ്ദിഖ് എംഎല്‍എ.

പുറത്തു വന്ന രേഖകളെക്കുറിച്ച്‌ അഭിപ്രായം പറയേണ്ടത് ഹൈക്കമാൻഡാണ്.

തങ്ങള്‍ അഭിപ്രായം പറഞ്ഞത് ഹൈക്കമാൻ‌ഡിനോടാണ്. അത് പരസ്യപ്പെടുത്തേണ്ട കാര്യമില്ല. അത് പാർട്ടി സംവിധാനത്തിനുള്ളിലുള്ള കാര്യമാണെന്നും ടി. സിദ്ദിഖ് പ്രതികരിച്ചു.

പുറത്തുവന്ന ചിത്രം ആധികാരകമല്ലെന്ന് പ്രതികരിച്ച്‌ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും രംഗത്തെത്തിയിരുന്നു. താൻ ഹൈക്കമാൻഡിനോടാണ് അഭിപ്രായം പറഞ്ഞതെന്നും അവർ മറുപടി പറയട്ടെയെന്നുമാണ് സണ്ണി ജോസഫ് പ്രതികരിച്ചത്

You cannot copy content of this page