തിരുവനന്തപുരം∙ ഉള്ളൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. രഘുനാഥന്‍, ഭാര്യ പുഷ്പ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് 3 ദിവസത്തെ പഴക്കമുണ്ട്. പുഷ്പയുടെ മൃതദേഹം നിലത്തും രഘുനാഥനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. പുഷ്പയുടെ രണ്ടാം വിവാഹമാണ്. നാലുവർഷം മുൻപായിരുന്നു വിവാഹം. മക്കളില്ല. ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽക്കാരാണ് പൊലീസിനെ അറിയിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
