Breaking News

കെ സുധാകരന്‍ കണ്ണൂരില്‍ തിരികെയെത്തി; ടി ഒ മോഹനന്‍ ഇന്ന് സുധാകരനെ വീട്ടിലെത്തി കണ്ടേക്കും

Spread the love

ഡല്‍ഹിയില്‍ നിന്ന് കെ സുധാകരന്‍ പുലര്‍ച്ചെയോടെ കണ്ണൂരില്‍ മടങ്ങിയെത്തി. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടി ഒ മോഹനന്‍ ഇന്ന് സുധാകരനെ വീട്ടിലെത്തി കണ്ടേക്കും. സുധാകരന്റെ ആശിര്‍വാദത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാന്‍ ആണ് മോഹനന്റെ തീരുമാനം.സ്ഥാനാര്‍ഥി മോഹവുമായി ഡല്‍ഹിയിലേക്ക് പോയ കെ സുധാകരന്‍ കണ്ണൂരില്‍ ഇന്ന് പുലര്‍ച്ചെ തിരിച്ചെത്തുകയായിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ കെ സുധാകരന് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത് വന്ന ശേഷം സുധാകരന്‍ എന്തുപറയും എന്നുള്ളതാണ് രാഷ്ട്രീയ ആകാംക്ഷ. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് മുന്നോട്ടുപോകും എന്നാണ് ഇന്നലെ ഡല്‍ഹിയില്‍ സുധാകരന്‍ പറഞ്ഞത്.

You cannot copy content of this page