കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ ഡിസംബർ 8ന് വിധി പറയും. കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്.
പ്രോസിക്യൂഷനോട് ചില സംശയങ്ങൾ കോടതി നേരത്തെ ചോദിച്ചിരുന്നു. അതിന് മറുപടി ലഭിച്ചതിന് പിന്നാലെയാണ് ഇപ്പോൾ വിചാരണ പൂർത്തിയാക്കി കേസിൽ വിധി പറയാൻ ഡിസംബർ എട്ടിലേക്ക് മാറ്റിയിരക്കുന്നത്.
2017 ലാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വെച്ച് നടി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി 17ന് രാത്രിയാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനി ആണ് കേസില്‍ ഒന്നാം പ്രതി.
ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന നടന്‍ ദീലീപിനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂലൈ 10-ന് അറസ്റ്റ് ചെയ്തു. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബര്‍ മൂന്നിന് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചു.
