Breaking News

*എന്റെ കോൺഗ്രസ്‌ നെ സംരക്ഷിക്കൂ…* *പ്രിയപ്പെട്ട ജോസ്മോൻ മുണ്ടക്കൻ നമ്മളെ രക്ഷിക്കാൻ വന്നവനല്ല എന്ന് മനസിലാക്കുക.. അതു പറയാൻ ആണ് ഇതു എഴുതുന്നത്.* *ജോസ് മോൻ മുണ്ടക്കൽ കോൺഗ്രസ് വയലിലെ അന്തക വിത്ത്*ജോസ് മോൻ മുണ്ടയ്ക്കനെതിരെ വിമർശനം ഉയർത്തി കോൺഗ്രസ് പ്രവർത്തകൻ.

Spread the love

കോട്ടയം:കോട്ടയം ജില്ലാ പഞ്ചായത്ത് കുറവിലങ്ങാട് ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ജോസ് മോൻ മുണ്ടയ്ക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പ്രവർത്തകൻ.ജോസ് മോൻ മുണ്ടക്കൻ കോൺഗ്രസ് പാർട്ടിയെ നശിപ്പിക്കുന്നുവെന്ന് വിമർശനം.
അദ്ദേഹത്തിൻറെ സ്വയം വിമർശനാത്മകമായ വാക്കുകൾ ഇങ്ങനെ തുടരുന്നു.

കേരള കോൺഗ്രസ് (എം)നെ യുഡിഎഫിൽ നിന്നും നമ്മൾ പുറത്താക്കിയതിനു ശേഷം ജോസ് കെ മാണി ഇടതുപക്ഷത്തോടൊപ്പം ചേരുകയും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ല അടക്കമുള്ള മധ്യ തിരുവിതാംകൂറിൽ ഉജ്ജ്വലമായ വിജയം നേടുകയും ഉണ്ടായി.എന്നാൽ കേരള കോൺഗ്രസിന് ശക്തിയുള്ള കിടങ്ങൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ പരാജയപ്പെടുകയാണ് ഉണ്ടായത് .ജോസ് മോൻ മുണ്ടയ്ക്കനെന്ന വ്യക്തി ജോസഫ് ഗ്രൂപ്പിൻറെ പേരിൽ കിടങ്ങൂർ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയാവുകയും വിജയിക്കുകയും ചെയ്തു. ഇതിൻറെ കാരണമന്വേഷിച്ചു ചെല്ലുമ്പോഴാണ് നടുക്കുന്ന യാഥാർത്ഥ്യം വെളിപ്പെട്ടത്. യുഡിഎഫിനും കേരള കോൺഗ്രസ് എമ്മിനും വലിയ വളക്കൂർ ഉണ്ടായിരുന്ന മുത്തോലി ഗ്രാമപഞ്ചായത്ത് ചരിത്രത്തിൽ ആദ്യമായി ബിജെപി ഭരിച്ചു. കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ അഞ്ചു വാർഡുകളിൽ ആണ് ബിജെപി വിജയിച്ചത്. ജില്ലാ പഞ്ചായത്തിൽ ജോസ്മോൻ മുണ്ടയ്ക്കൻ വിജയിക്കുകയും ചെയ്തു. കിടങ്ങൂർ പഞ്ചായത്തിലും മുത്തോലി പഞ്ചായത്തിലും കോൺഗ്രസ് പാർട്ടി അടപടലം അപ്രത്യക്ഷമായിരിക്കുന്നതാണ് ഇന്ന് കാണാൻ കഴിയുക. മുത്തോലിയിൽ പല വാർഡുകളിലും പത്ത് കോൺഗ്രസുകാർ പോലുമില്ലാത്ത സാഹചര്യം സൃഷ്ടിച്ചു. ചരിത്രത്തിൽ ആദ്യമായി കോൺഗ്രസിന് ഒരു പഞ്ചായത്ത് മെമ്പർ പോലുമില്ലാതെ കിടങ്ങൂർ പഞ്ചായത്ത് മാറി. ഇതിന്റെയെല്ലാം ബുദ്ധികേന്ദ്രം എന്നു പറയുന്നത് ജോസ് മോൻ മുണ്ടക്കനാണ്. തൻറെ മാത്രം വിജയത്തിന് വേണ്ടി ബിജെപിയുമായി പുറം വാതിലിലൂടെ കൂട്ടുകൂടി മോൻസ് ജോസഫുമായി ചേർന്ന് നടത്തിയ വോട്ട് കച്ചവടം. മുണ്ടയ്ക്കന്റെ വിജയം ഈ രണ്ടു മേഖലയിൽ കോൺഗ്രസ് എന്ന പാർട്ടിയെ ഇല്ലായ്മ ചെയ്തു .ഇനിയൊരു തിരിച്ചുവരവ് അവർക്ക് ഉണ്ടാവുകയുമില്ലാത്ത തരത്തിൽ കോൺഗ്രസ് പാർട്ടി തകർന്നു എന്നതാണ് യാഥാർത്ഥ്യം. ഇതേ ജോസ്മോൻ പുതിയ മേച്ചിൽപുറം തേടി കുറവലങ്ങാട്ടേക്ക് എത്തിയിരിക്കുന്നു. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന കോൺഗ്രസുകാരെ പരാജയപ്പെടുത്തി അവിടെ ബിജെപിക്ക് വളർച്ച ഉണ്ടാക്കാം എന്നാണ് ജോസ്മോൻ മുണ്ടയ്ക്കനും മോൻസ് ജോസഫും ബിജെപിയുമായി ഉണ്ടാക്കിയിരിക്കുന്ന ധാരണ എന്നതാണ് പിന്നാമ്പുറം സംസാരം. ഇത് ജനാധിപത്യ വിശ്വാസികളായ നമ്മൾ കോൺഗ്രസ് പ്രവർത്തകർ തിരിച്ചറിയുന്നതും ഓർമിക്കുന്നതും നല്ലതാണ് .വെട്ടുകിളികളെപോലെ തിന്നു നശിപ്പിക്കുന്ന, കോൺഗ്രസ് സംസ്കാരത്തെ ഇല്ലാതാക്കുന്ന ജോസ് മോൻ മുണ്ടയ്ക്കനെ ചുമക്കുന്ന കോൺഗ്രസുകാരുടെ അവസ്ഥ പരിതാപകരം എന്നല്ലാതെ എന്തു പറയാൻ .ജോസ്മോൻ മുണ്ടയ്ക്കൻ നേതൃത്വം നൽകുന്ന വെട്ടുകിളി കൂട്ടം ഇറങ്ങുന്ന കോൺഗ്രസ് പാടം ഇനിയൊരു നാമ്പു പോലും കിളുക്കാത്തവിധം ജോസ്മോൻ മുണ്ടക്കൻ നശിപ്പിച്ചിരിക്കും. |
ഒരോട്ടോറിക്ഷയിൽ കയറാനുള്ള ആളു പോലുമില്ലാത്ത ജോസഫ് ഗ്രൂപ്പ് അവരുടെ കുൽസിത നീക്കങ്ങളിലൂടെ കോൺഗ്രസ് നേതാക്കളുടെ കേരള കോൺഗ്രസ് വിരോധത്തെ മുതലാക്കി, ചൂഷണം ചെയ്ത് ഈ പ്രദേശത്ത് നിന്നും കോൺഗ്രസ് പ്രസ്ഥാനത്തെ അപ്രത്യക്ഷമായിക്കൊള്ളും.കുറവിലങ്ങാട്ടെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ജാഗ്രതൈ.ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ എൻറെ ഉപ്പൂപ്പായ്ക്കൊരു ആന ഉണ്ടായിരുന്നു എന്ന് പാടി നമ്മൾ തെരുവിൽ അലഞ്ഞു നടക്കാതിരിക്കാൻ ഇന്നേ ചിന്തിക്കൂ….

അന്നും ഇന്നും സ്നേഹം എന്റെ കോൺഗ്രസിനോടു മാത്രം.

എന്നു ഒരുഎളിയ കോൺഗ്രസ്

You cannot copy content of this page