Breaking News

കേന്ദ്ര സർക്കാരിന് എതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി; വിദേശ പ്രതിനിധികളോട് പ്രതിപക്ഷനേതാവിനെ കാണരുതെന്ന് നിർദ്ദേശം നൽകി

Spread the love

കേന്ദ്ര സർക്കാരിന് എതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ന്യൂഡൽഹിയിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ വിദേശ പ്രമുഖർക്ക് കാണാൻ അനുവദിക്കുന്ന പാരമ്പര്യം മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം പാലിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

വിദേശ പ്രതിനിധികളോട് പ്രതിപക്ഷ നേതാവിനെ കാണരുത്എന്ന് സർക്കാർ നിർദ്ദേശം നൽകി. താൻ വിദേശത്ത് പോകുമ്പോഴും കൂടിക്കാഴ്ച നടത്തരുത് എന്ന് സർക്കാർ ആവശ്യപ്പെട്ടു. സർക്കാർ കൂടുകഴ്ച നടത്തരുത് എന്ന് ആവശ്യപ്പെട്ടതായി വിദേശ പ്രതിനിധികൾ പറഞ്ഞു. കീഴ്വഴക്കങ്ങൾ സർക്കാർ ലംഘിക്കുന്നു എന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. നരേന്ദ്ര മോദിയുടെ അരക്ഷിതത്വമാണ് ഇതിന് പിന്നിലെന്നും രാഹുൽ വ്യക്തമാക്കി.

മോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ സന്ദർശിക്കുന്ന വിശിഷ്ട വ്യക്തികളെ കാണുന്നതിൽ നിന്ന് വിലക്കുമെന്ന രാഹുൽ ഗാന്ധിയുടെ ആശങ്കയെ തിരുവനന്തപുരം എംപി ശശി തരൂർ പിന്തുണച്ചു, സർക്കാർ പ്രതികരിക്കണം എന്ന് അദ്ദേഹം പറഞ്ഞു.

You cannot copy content of this page