Breaking News

കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയുൾപ്പടെ 4 പേർക്കെതിരെ ലൈംഗീക അതിക്രമം; ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

Spread the love

കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിൽ ഞെട്ടിക്കുന്ന ക്രൂരത. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയുൾപ്പടെ 4 പേർക്കെതിരെ ക്രൂരമായ ലൈംഗീക അതിക്രമം നടത്തിയ ജീവനക്കാർക്കെതിരെ തൃക്കാക്കര പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മാനസിക വെല്ലുവിളി നേരിടുന്ന 14 വയസ്സുള്ള അസാം സ്വദേശിനി ക്രൂരതയ്ക്കിരയായി. സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരൻ, ഡ്രൈവർ ,ഗേറ്റ് കീപ്പർ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവിടെ നിന്ന് ഒരു പെൺകുട്ടിയെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയപ്പോഴാണ് വിവരം പുറത്തുവന്നത്. പെൺകുട്ടിയ്ക്കുണ്ടായ അണുബാധയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമായത്. കൂടുതൽ ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണ്.

You cannot copy content of this page