Breaking News

കൊച്ചിയിൽ സ്ത്രീയുടെ ജഡം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം; കുറ്റം സമ്മതിച്ച് വീട്ടുടമ

Spread the love

കൊച്ചി തേവര കോന്തുരുത്തിയിൽ സ്ത്രീയുടെ ജഡം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ , കൊലപാതകം നടത്തിയെന്ന് സമ്മതിച്ച് വീട്ടുടമ ജോർജ്. കൊലപ്പെട്ടത് എറണാകുളം സ്വദേശി എന്ന് സംശയം. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം. പ്രതി സ്ത്രീയെ എറണാകുളം സൗത്തിൽ നിന്നും കയറ്റി കൊണ്ട് വന്നതാണ്.
വീടിനകത്ത് രക്ത കറ കണ്ടെത്തിയിട്ടുണ്ട്. വീടിനകത്ത് നിന്ന് മൃതദേഹം വലിച്ച് പുറത്തുകൊണ്ടുവന്ന് രക്തക്കറയാണ് കണ്ടെത്തിയത്. പ്രതി മദ്യലഹരിയിലാണ്. കൊല്ലപ്പെട്ട സ്ത്രീ സെക്സ് വർക്കറാണെന്നാണ് പ്രാഥമിക നി​ഗമനമെന്ന് പൊലീസ് പറയുന്നു. മറ്റ് വിവരങ്ങൾ പരിശോധിച്ചുവരികയാമെന്ന് പൊലീസ് അറിയിച്ചു. ആദ്യം പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് സൗത്ത് പൊലീസ് സ്റ്റേഷനിൽ‌ നടന്ന ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.

പ്രതി മദ്യലഹരിയിൽ ആയതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. താൻ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയെന്നാണ് പ്രതി നൽകിയിരിക്കുന്ന മൊഴി. ഇയാളുടെ വീടിനോടുചേർന്നാണ് മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. രാവിലെ പരിസരത്തെത്തിയ ഹരിത കർമ്മ സേനാംഗങ്ങളാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നീട് പ്രദേശവാസികളെ വിവരമറിയിക്കുകയും തുടർന്ന് പൊലീസ് എത്തുകയുമായിരുന്നു.

വർഷങ്ങളായി പ്രദേശത്ത് താമസിക്കുന്നയാളാണ് ജോർജ്. സ്ഥിരം മദ്യപാനിയാണെന്നും മരിച്ച സ്ത്രീയെ ഇതുവരെ കണ്ടുപരിചയമില്ലെന്നും വാർഡ് കൗൺസിലർ ട്വന്റിഫോറിനോട് പറഞ്ഞു.

You cannot copy content of this page