Breaking News

ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ടയർ ഊരിത്തെറിച്ച് ഓടയിൽ വീണു; ​ഒഴിവായത് വൻ അപകടം

Spread the love

തിരുവനന്തപുരം നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരിത്തെറിച്ചു. ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്. നെടുമങ്ങാട് എട്ടാംകല്ലിലാണ് സംഭവം. ബസിൽ 4 യാത്രക്കാർ ഉണ്ടായിരുന്നു.

ഡ്രൈവറുടെ സമയോജിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി. കിഴക്കേകോട്ട നിന്ന് നെടുമങ്ങാട്ടേക്ക് വരികയായിരുന്ന നെടുമങ്ങാട് സ്റ്റാൻഡിലെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ടയർ തൊട്ടടുത്ത ഓടയിലേക്ക് വീണു. അപകടത്തിൽ ആർക്കും പരുക്കില്ല.

You cannot copy content of this page