Breaking News

‘ഇസ്രയേൽ കരാർ ലംഘിക്കുന്നു; ഏകീകൃത പലസ്തീൻ യാഥാർത്ഥ്യമാകും വരെ മധ്യസ്ഥരുടെ റോളിൽ നിലകൊള്ളും’; ഖത്തർ അമീർ

Spread the love

ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിക്കുന്നുവെന്ന് ഖത്തർ അമീർ തമീം ബിൻ ഹമദ് അൽത്താനി. ഇസ്രയേൽ കഴിഞ്ഞ രണ്ടു വർഷമായി നടത്തിയത് വംശഹത്യയല്ലാതെ മറ്റൊന്നുമല്ലെന്നും ഖത്തർ അമീർ വിമർശിച്ചു. ഗസ്സ പലസ്തീനിയൻ ഭൂഭാഗത്തിന്റെ അവിഭാജ്യഘടകമാണെന്നും ഏകീകൃത പലസ്തീൻ യാഥാർത്ഥ്യമാകും വരെ മധ്യസ്ഥരുടെ റോളിൽ ഖത്തർ നിലകൊള്ളുമെന്നും അൽത്താനി വ്യക്തമാക്കി. ഖത്തറിനുനേരെ സെപ്തംബറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ അമീർ അപലപിച്ചു, ഷൂറ കൗൺസിലിന്റെ ആദ്യയോഗത്തിലാണ് അമീറിന്റെ പരാമർശം.

“പലസ്തീനിലെ എല്ലാ ഇസ്രയേലി നിയമലംഘനങ്ങളെയും നടപടികളെയും ഞങ്ങൾ ആവർത്തിച്ച് അപലപിക്കുന്നു. പ്രത്യേകിച്ച് ​ഗസ്സ മുനമ്പിനെ മനുഷ്യവാസത്തിന് യോഗ്യമല്ലാത്ത ഒരു പ്രദേശമാക്കി മാറ്റിയതിനെയും വെടിനിർത്തലിന്റെ തുടർച്ചയായ ലംഘനത്തെയും അപലപിക്കുന്നു” ഖത്തർ അമീർ പറഞ്ഞു.

​ഗസ്സയിൽ നിന്ന് ബന്ദികളുടെ എല്ലാ മൃതദേഹങ്ങളും തിരികെ നൽകാതിരിക്കുന്നതിലൂടെ ഹമാസ് കരാറിന്റെ ആദ്യ ഘട്ടം ലംഘിക്കുകയാണെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. പലസ്തീൻ പ്രശ്നം ഭീകരവാദത്തിന്റെ പ്രശ്നമല്ല, മറിച്ച് അധിനിവേശത്തിന്റെ പ്രശ്നമാണ് എന്ന് തമീം ബിൻ ഹമദ് അൽത്താനി പറഞ്ഞു. ​ഗസ്സയിലെ ഇസ്രയേലിന്റെ പ്രവർത്തനങ്ങൾ ഒരു വംശഹത്യയ്ക്ക് തുല്യമാണെന്ന് ഖത്തർ അമീർ കുറ്റപ്പെടുത്തി.

You cannot copy content of this page