Breaking News

രാഷ്ട്രപതി ദ്രൗപദി മുർമു 23ന് ശിവഗിരിയിൽ

Spread the love

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമു ഈ മാസം 23ന് ശിവഗിരിയിലെത്തും. ശ്രീനാരായണഗുരു മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഉദ്ഘാടനം അന്ന് 12.50ന് രാഷ്ട്രപതി നിർവഹിക്കും.

22ന് രാഷ്ട്രപതി ശബരിമല സന്ദർശനത്തിന് എത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു. അന്നു തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി ഉച്ചയ്ക്ക്
12ന് ഹെലികോ പ്റ്ററിൽ നില യ്ക്കൽ ഇറ ങ്ങും. റോഡ് മാർഗം പമ്പയി ലെത്തി സന്നി ധാനത്തേക്കു ത്തിനും വിശ്രമ ത്തിനും ശേഷം വൈകിട്ട് മലയിറങ്ങി രാത്രി തിരു വനന്തപുരത്തെത്തി രാജ്ഭവ നിൽ താമസിക്കുമെന്നാണു വിവ രം. പിറ്റേന്നാണ് ശിവഗിരിയിലെ പരിപാടി.

ഗുരുദേവദർശനം ആഗോളതല ത്തിൽ പ്രചരിപ്പിക്കുന്നതിന് 2 വർഷം നീളുന്ന പരിപാടികളാണ് ശതാബ്ദി ആചരണത്തിന്റെ ഭാ ഗമായി സംഘടിപ്പിക്കുന്നത്. ശ്രീ നാരായണ ഗുരുകുലം, എസ്‌എൻഡിപി യോഗം, ഗുരു ധർമ പ്രചാരണ സഭ, ശ്രീനാരാ യണ സാംസ്‌കാരിക സമിതി, ശ്രീനാരായണീയ ക്ഷേത്രങ്ങൾ, ശ്രീനാരായണ ക്ലബ്ബുകൾ എന്നി വയുടെ സഹകരണത്തോടെയാ കും പരിപാടികൾ.

You cannot copy content of this page