ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദം അതി തീവ്ര ന്യൂന മര്‍ദ്ദമായി മാറിയതോടെ സംസ്ഥാനത്ത് വീണ്ടും മഴ ഭീഷണി ശക്തമാകുന്നു. ഇന്ന് പുലര്‍ച്ചയോടെ അതിതീവ്ര ന്യൂനമര്‍ദ്ദം ഒഡിഷ – ആന്ധ്രാ തീരത്ത് ഗോപാല്‍പൂരിനും പരദ്വീപിനും ഇടയില്‍ കര തൊടുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തില്‍ ആന്ധ്രയിലും ഒഡിഷയിലും ശക്തമായ മഴക്കാണ് സാധ്യത. കേരളത്തില്‍ വടക്കന്‍ ജില്ലകളിലും മഴ കനക്കാന്‍ സാധ്യതയുണ്ട്.
