ആഗോള അയ്യപ്പ സംഗമത്തില്‍ നല്‍കിയ ഇടത് പിന്തുണയില്‍ മാറ്റമില്ലെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി. നല്ലതിനെ അംഗീകരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ജി സുകുമാരന്‍ നായര്‍ ഇടത് പിന്തുണയില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയത്. അയ്യപ്പ സംഗമത്തെ അനുകൂലിച്ചത് ശബരിമല വികസനത്തിന് വേണ്ടിയെന്നും മാധ്യമങ്ങള്‍ വിഷയം വഷളാക്കിയെന്നും സുകുമാരന്‍ നായര്‍ വിമര്‍ശനം ഉന്നയിച്ചു. അതേസമയം രാഷ്ട്രീയ സമദൂരം തുടരുമെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി വിശദീകരിച്ചു.
