Breaking News

താരിഫ് ഇഫക്ട്? സ്വര്‍ണവില കുതിച്ചുയര്‍ന്നു

Spread the love

ചിങ്ങത്തിലെ വിവാഹ പാര്‍ട്ടികളേയും ഓണക്കാലക്ക് പൊന്ന് വാങ്ങാനിരിക്കുന്നവരേയും നിരാശപ്പെടുത്തി സ്വര്‍ണവില കുതിച്ചുയര്‍ന്നു. ട്രംപ് ഇന്ത്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ അധിക തീരുവ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തിലാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നതെന്നാണ് വിവരം. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 15 രൂപയും കൂടി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9405 രൂപയായി. പവന് 75240 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.ട്രംപിന്റെ തീരുവ പ്രാബല്യത്തില്‍ വരുന്ന പശ്ചാത്തലത്തില്‍ ഓഹരി വിപണിയും തിരിച്ചടി നേരിടുന്നുണ്ട്. നഷ്ടത്തോടെയാണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചത്. ഇന്ന് രാജ്യാന്തര സ്വര്‍ണവിലയിലും ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. സ്വര്‍ണവില ഔണ്‍സിന് 3391.5 ഡോളറില്‍ എത്തി.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

You cannot copy content of this page