ചെന്നൈ . ഉയർന്ന വരുമാനമു ള്ള സ്ത്രീകൾക്ക് വിവാഹമോ ചന നടപടികൾക്കിടെ ഭർത്താവ് ഇടക്കാല ജീവനാംശം നൽകേ ണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. സ്ത്രീകൾക്കു മെച്ച പ്പെട്ട ജീവിതം ഉറപ്പാക്കുന്നതിനാ ണ് ഹിന്ദു വിവാഹ നിയമപ്രകാ രം ജീവനാംശം നൽകുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. വിവാഹ മോചന ഹർജി തീർപ്പാക്കുന്നതു വരെ ഭാര്യയ്ക്ക് പ്രതിമാസം30,000 രൂപ വീതം നൽകണമെ ന്ന കുടുംബക്കോടതി വിധിക്കെ തിരെ ഭർത്താവ് നൽകിയ അപ്പീ ലിലാണ് ഉത്തരവ്.
ഭാര്യയ്ക്ക് സ്വത്തുണ്ടെന്നും ഓഹരിയിൽ നിന്നു വരുമാനം ലഭിക്കുന്നുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. മകന്റെ പഠന ച്ചെലവ് നൽകാൻ തയാറാണെ ന്നും അറിയിച്ചു 3 വർഷത്തിനിടെ യുവതിക്കു ഗണ്യമായ വരുമാനമുണ്ടായിട്ടു ണ്ടെന്ന വാദവും കോടതി അംഗീ കരിച്ചു.
