Breaking News

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; ഭാരമുള്ള വസ്തു ഉപയോഗിച്ച് മുഖത്തടിച്ചു; അക്രമി പിടിയില്‍

Spread the love

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയില്‍ നടത്തിയ ജന സമ്പര്‍ക്ക പരിപാടിയ്ക്കിടെയാണ് ആക്രമണ ശ്രമം. പരുക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ പൊലീസ് പിടികൂടി.

എല്ലാ ആഴ്ചയിലും മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ചു നടക്കുന്ന ജന്‍ സുല്‍വായ് എന്ന സമ്പര്‍ക്ക പരിപാടിക്കിടെയാണ് ആക്രമണം. രേഖ ഗുപ്ത അധികാരത്തിലേറിയതിന് ശേഷം എല്ലാ ബുധനാഴ്ചയും രാവിലെ ഏഴ് മണിക്കും ഒന്‍പത് മണിക്കും ഇടയില്‍ ഈ പരിപാടി നടക്കാറുണ്ട്. ഈ സമയത്ത് മുഖ്യമന്ത്രിയെ കാണാനും പരാതി ബോധിപ്പിക്കാന്‍ ആളുകള്‍ എത്തുന്നത് പതിവാണ്. ഇതിനിടെയായിരുന്നു ആക്രമണം. ഭാരമുള്ള വസ്തു ഉപയോഗിച്ച് മുഖത്തടിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

35 വയസുകാരനാണ് സംഭവത്തില്‍ പിടിയിലായത്. പ്രാഥമിക അന്വേഷം നടന്നു വരികയാണ്. ഇയാള്‍ക്ക് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.

ദില്ലി മുഖ്യമന്ത്രിക്ക് നേരെ ഉണ്ടായ ആക്രമണം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് ദില്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ് പ്രതികരിച്ചു. ദില്ലിയിലെ സ്ത്രീ സുരക്ഷയെ ബാധിക്കുന്നതാണ് സംഭവമെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മറുപടി പറയേണ്ടത് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് സ്വസ്ഥമായി പരാതി വാങ്ങാന്‍ പോലും പറ്റാത്ത നിയമസമാധാനമാണ് ഡല്‍ഹിയിലുള്ളതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

You cannot copy content of this page