Breaking News

ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു; തകർന്നുവീണത് ചൈനീസ് നിർമ്മിത യുദ്ധവിമാനം

Spread the love

ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു. ധാക്കയിലാണ് അപകടമുണ്ടായത്. ചൈനീസ് നിർമ്മിത എഫ് -7 യുദ്ധവിമാനമാണ് തകർന്നുവീണത്.മൈൽ സ്റ്റോൺ കോളേജിന് സമീപമാണ് അപകടം നടന്നത്. സംഭവത്തിൽ ഒരാൾ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി പേർക്ക് പരുക്ക്.

ധാക്കയിലെ വടക്കൻ ഉത്തര പ്രദേശത്തുള്ള ഒരു സ്കൂൾ കാമ്പസിലേക്കാണ് ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണത്. തകർന്ന എഫ്-7 ബിജിഐ വിമാനം വ്യോമസേനയുടേതാണെന്ന് ബംഗ്ലാദേശ് ആർമിയുടെ പബ്ലിക് റിലേഷൻസ് ഓഫീസ് പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ഒരാൾ മരിച്ചതായും നാല് പേർക്ക് പരിക്കേറ്റതായും ഫയർ ഓഫീസർ ലിമ ഖാൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

You cannot copy content of this page