Breaking News

കേരളം ഗുണ്ടകളുടെ പറുദീസയായി മാറി; വിമർശനവുമായി രമേശ് ചെന്നിത്തല

Spread the love

തിരുവനന്തപുരം: ആഭ്യന്തരവകുപ്പ് നാഥനില്ല കളരിയായി മാറിയെന്ന് രമേശ് ചെന്നിത്തല. മന്ത്രിസഭായോഗത്തിൽ ഒരു തീരുമാനവും ഉണ്ടായില്ലെന്നും കേരളം ഗുണ്ടകളുടെ പറുദീസയായി മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി വിദേശത്ത് ആയതോടെ ഇതൊന്നും നിയന്ത്രിക്കാൻ ആളില്ലാതായി.സംസ്ഥാനത്ത് ഒരു ഡിജിപി ഉണ്ടോ എന്നാണ് ആളുകൾ ചോദിക്കുന്നത്.

പൊലീസിന്‍റെ വീഴ്ചയാണ് ഗുണ്ടകൾ അഴിഞ്ഞാടാൻ കാരണം. താൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ഓപ്പറേഷൻ ഗുണ്ട നടപ്പിലാക്കി.ആയിരക്കണക്കിന് ഗുണ്ടകളെയാണ് അന്ന് ജയിലിൽ ആക്കിയത്. ഇവിടെ ലിസ്റ്റ് ഉണ്ടാക്കിയിട്ടും നാമമാത്രർമായ ആളുകളെ മാത്രമേ പിടികൂടാൻ കഴിഞ്ഞുള്ളുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

You cannot copy content of this page