Breaking News

നടന്‍ ആര്യയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

Spread the love

നടന്‍ ആര്യയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ പരിശോധന. ചെന്നൈ അണ്ണാനഗർ, കൊട്ടിവാക്കം, വേലാചേരി എന്നിവിടങ്ങളിലാണ് റെയ്ഡ്. കൊച്ചിയില്‍നിന്നുള്ള ആദായ നികുതി വകുപ്പ് സംഘമാണ് പരിശോധന നടത്തുന്നത്.

കേരളത്തിലും തമിഴ്‌നാട്ടിലുമായുള്ള, ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോട്ടൽ ശൃംഖല കേന്ദ്രീകരിച്ചാണ് പരിശോധന. കൊച്ചിയില്‍ ഫയല്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നികുതിവെട്ടിപ്പ്, വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനം തുടങ്ങി ആരോപണങ്ങളാണ് പരാതിയിലുള്ളത്.ഹോട്ടൽ ഉടമകളുടെ വീട്ടിലും പരിശോധന നടക്കുന്നതായാണ് വിവരം.

You cannot copy content of this page