ആലപ്പുഴ: വള്ളികുന്നം കാഞ്ഞിരത്തുംമൂട്ടിൽ എടിഎമ്മിൽ കവർച്ച ശ്രമം. എസ്ബിഐ ബാങ്കിനോട് ചേർന്നുള്ള എടിഎമ്മിൽ ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. മുഖംമൂടി ധരിച്ച് സ്കൂട്ടറിൽ എത്തിയ കള്ളൻ എടിഎമ്മിന് അകത്ത് കയറി എടിഎം മെഷീൻ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ അലാറം അടിച്ചതോടെ കള്ളൻ ഇറങ്ങി ഓടി. ഇരു ചക്രവാഹനത്തിൽ കയറി രക്ഷപെട്ടു. അലാറം സിഗ്നൽ ലഭിച്ച് കണ്ട്രോൾ റൂമിൽ നിന്നാണ് പോലീസിനെ വിവരം അറിയിക്കുന്നത്. കള്ളൻ്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മുഖം മൂടി ധരിച്ചതിനാൽ ആരാണെന്ന് വ്യക്തമല്ല. പോലീസും ഫോറെൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിക്കായി പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Useful Links
Latest Posts
- മദ്രസകള്‍ക്ക് ധനസഹായം നല്‍കുന്നില്ലെന്ന് കേരളത്തിന്റെ വാദം തെറ്റ് ; അടച്ചു പൂട്ടിയില്ലെങ്കില്‍ മറ്റു വഴികള്‍ തേടുമെന്ന് ബാലാവകാശ കമ്മീഷൻ
- ബ്രിട്ടണില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു; വാടക വീടുകള്‍ക്കും നിരക്ക് കുതിച്ചു കയറുന്നു.
- കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു
- ഓടിക്കൊണ്ടിരുന്ന കാര്‍ കിണറ്റില്‍ വീണു; നവദമ്പതികൾക്ക് അദ്ഭുതരക്ഷ
- സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്; കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ നീക്കം; ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി